തിരുവല്ല: മാര്‍ തിയോഫിലോസ് ട്രോഫി ഇന്റര്‍ മെഡിക്കോസ് ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജിന് ഇരട്ടക്കിരീടം. തിരുവല്ലയിലെ പുഷ്പ ഫഌഡ് ലിറ്റ് ബാസ്ക്കറ്റ് ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന 15-ാമത് മാര്‍ തിയോഫിലോസ് ട്രോഫിയുടെ വനിതാ ഫൈനലില്‍ ഗവ.മെഡിക്കല്‍ കോളജ് തിരുവനന്തപുരം ആതിഥേയരായ പുഷ്പഗിരി മെഡിക്കല്‍ കോളജിനെ (33-19) തോല്‍പ്പിച്ച് ജേതാക്കളായി. വാശിയേറിയ പുരുഷ ഫൈനലില്‍ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിനെ ഒരു പോയിന്റ് വ്യത്യാസത്തില്‍ കീഴടക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ടീം(4847) കപ്പടിച്ചു.
തിരുവനന്തപുരം മെഡിക്കോസിനു വേണ്ടി ചന്ദ്രേഷ് എസ് നായരാണ് 18 പോയിന്റുകള്‍ നേടി. ടൂര്‍ണമെന്റിന്റെ ഭാഗമായുള്ള പ്രദര്‍ശന മത്സരത്തില്‍ പുഷ്പഗിരിയിലെ അലുമിനി സ്റ്റുഡന്റ്സ്, പുഷ്പഗിരിയിലെ ഡോക്ടര്‍മാരുടെയും പുരോഹിതരുടെയും സംയോജിത ടീമായ മാസ്റ്റേഴ്സിനെ (70-43) പരാജയപ്പെടുത്തി. മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിന്റെ പുരുഷ, വനിതാ വിഭാഗങ്ങളില്‍ കോട്ടയം ഗവ.മെഡിക്കല്‍ കോളജ് വിജയിച്ചു. വനിതകള്‍ ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളേജിനെയും (21-15) പുരുഷന്മാര് പുഷ്പഗിരി മെഡിക്കല്‍ കോളേജിനെയും (25-22) തോല്പിച്ചാണ് വെങ്കലം നേടിയത്.
പുരുഷന്മാരില് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ജെന്ന് ജോണി, വനിതകളില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജിന്റെ നിഖിത ഡേവിസ് എന്നിവര്‍ മികച്ച താരങ്ങളായി തെരെഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: