1970 കളില്‍ സിനിമാ താരങ്ങളുടെ വീടെന്ന് പ്രസിദ്ധമായിരുന്ന തിരുവനന്തപുരം തൈക്കാട് അമൃത ഹോട്ടല്‍ പുനരുദ്ധാരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദിവസം സുരേഷ് ഗോപി നിർവഹിച്ചിരുന്നു .അപ്പോഴാണ് അമൃതാ ഹോട്ടലിൽ താമസിച്ചിരുന്ന കാലത്തെ നിമിഷങ്ങൾ സുരേഷ് ഗോപി സദസിലുള്ളവരുമായി പങ്കുവച്ചത് .അമൃത ഹോട്ടലിനെ കുറിച്ച് തനിക്ക് ഒരുപാട് ഓർമ്മകൾ പങ്ക് വയ്‌ക്കാനുണ്ട് .എന്നാലും ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ് ഇപ്പോൾ മനസ്സിൽ വരുന്നത്
1988 ഇൽ ലെനിൻ രാജേന്ദ്രന്റെ വചനം എന്ന സിനിമയുടെ ഷൂട്ടിംഗ് അമൃതയിൽ നടക്കുന്ന കാലം .സിനിമക്കായി തുടർച്ചയായി മൂന്ന് ദിവസം മഴ നനയേണ്ട സാഹചര്യമുണ്ടായി .ഇതിനെ തുടർന്ന് തുടയിൽ ഒരു പരു ഉണ്ടായി ,വേദന സഹിച്ചാണ് ഒന്ന് രണ്ടു ദിവസം അഭിനയിച്ചത് , വേദന കൂടിയപ്പോൾ അഭിനയിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി .ഇതുകണ്ട് ജയറാം ഗാന്ധിമതി ബാലനെയും കൂട്ടി എന്റെ റൂമിലെത്തുകയും ഇത് ഞാൻ ശെരിയാക്കി തരാമെന്നു പറയുകയും ചെയ്തു .തുടന്ന് വേദന അറിയാതിരിക്കാൻ തനിക്ക് ഒരു ഗ്ലാസ് ബിയറും തന്നു .
പിന്നീട് ഇരുവരും ചേർന്ന് എന്നെ മലർത്തിക്കിടത്തി കയ്യും കാലും ലോക്ക് ചെയ്ത് ആ പരു പൊട്ടിക്കുകയായിരുന്നു.വേദനകൊണ്ടു ഞാൻ അലറിവിളിക്കുകയായിരുന്നു .അതുകേട്ടു അടുത്ത മുറിയിലുണ്ടായിരുന്ന നടി രഞ്ജിനിയും അമ്മയും മറ്റെന്തോ അപകടം സംഭവിച്ചു എന്ന് വിചാരിച്ചു അവിടേക്കു വന്നതും ഇപ്പോഴും ഓർമയുണ്ട് .
പക്ഷെ പിൽക്കാലത്ത് ജയറാമിന്റെ കഥകളിൽ അന്നത്തെ സംഭവം മറ്റൊരു രീതിയിലാണ് പ്രചരിച്ചത് എന്റെ കാലിലെ പരു പൊട്ടിക്കുന്ന സമയത്തു അതിലുണ്ടായിരുന്ന ആണിയും രക്തവും പൊട്ടിത്തെറിച്ചു റൂമിന്റെ മേൽക്കൂരയിൽ പതിക്കുകയായിരുന്നു ,എന്നാണ് ജയറാം എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചത് എന്നും സുരേഷ് ഗോപി പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: