മുംബൈ: കോൺഗ്രസിന്റെ ചരിത്രം തകർന്ന വാഗ്ദാനങ്ങളാൽ നിറഞ്ഞതാണെന്ന് പരിഹസിച്ച് മുൻ കേന്ദ്രമന്ത്രിയും ഹിമാചൽ പ്രദേശിൽ നിന്നുള്ള എംപിയുമായ അനുരാഗ് സിംഗ് താക്കൂർ. ഹിമാചൽ പ്രദേശിൽ വോട്ട് ചെയ്ത് കോൺഗ്രസിനെ വിജയിപ്പിച്ച ജനങ്ങൾ ഇപ്പോൾ പശ്ചാത്തപിക്കുകയാണെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രയിൽ തെരഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്‌ട്രയെ രക്ഷിക്കണമെങ്കിൽ മഹായുതിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. സത്യസന്ധമായ ഭരണവും സുസ്ഥിരമായ പുരോഗതിയും ആഗ്രഹിക്കുന്നവർക്കുള്ള ഒരേയൊരു ചോയ്‌സ് ഇതാണെന്നും ബിജെപി നേതാവ് പറഞ്ഞു.
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയത് പൗരന്മാർക്ക് വാഗ്ദാനങ്ങളുടെ പട്ടിക കാണിച്ചുകൊണ്ടാണ്. എന്നാൽ മാസങ്ങൾ പിന്നിടുമ്പോൾ കോൺഗ്രസ് സർക്കാർ വാഗ്ദാനങ്ങളെക്കുറിച്ച് മറന്നുപോയെന്നും മുൻ കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
കോൺഗ്രസ് പാർട്ടിയുടെ ചരിത്രം തകർന്ന വാഗ്ദാനങ്ങളും വ്യാജ ഉറപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. സബ്‌സിഡിയുള്ള വൈദ്യുതി, സ്ത്രീകൾക്ക് സാമ്പത്തിക സഹായം, തൊഴിലവസരങ്ങൾ എന്നിവ വാഗ്ദാനം ചെയ്താണ് കോൺഗ്രസ് ഹിമാചൽ പ്രദേശിൽ അധികാരത്തിലെത്തിയത്.
എന്നാൽ കോൺഗ്രസ് ഭരണം തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ ഈ വാഗ്ദാനങ്ങൾ എവിടെപ്പോയി എന്ന ആശങ്കയിലാണ് ഹിമാചൽ നിവാസികളെന്നും അദ്ദേഹം വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: