കൊച്ചി / തിരുവനന്തപുരം : റിലീസ് കഴിഞ്ഞ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ജനപ്രീതി നേടിയ ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക”യ്‌ക്ക് ഇപ്പോൾ അവാർഡുകളുടെ തിളക്കം.
ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന് ഇപ്പോൾ രണ്ട് മുഖ്യധാരാ പുരസ്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
പ്രശസ്തമായ മുംബൈ എന്റർടൈൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, ഫിച്ചർ ഫിലിം വിഭാഗത്തിലെ
മികച്ച സംവിധായകനായി അരുൺ വെൺപാലെ തെരഞ്ഞെടുക്കപ്പെട്ടു .ഇതിനുപുറമേ ത്രിലോക ഇന്റർനാഷണൽ ഫിലിം ഫെയർ അവാർഡ്സിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും അരുണിന് സ്വന്തമായി.
കവിത , സംവിധാനം ,ചലച്ചിത്ര നിർമ്മാണം , തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സർ സോഹൻ റോയ് ആണ് ഈ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
ചിത്രം റിലീസ് ആയ സമയത്ത് കേരളത്തിലും വിദേശത്തും പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നും
റിലീസ് ആയി മാസങ്ങൾക്കുള്ളിൽ തന്നെ ഇത്തരത്തിലുള്ള പ്രശസ്തമായ അംഗീകാരങ്ങൾ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും , നവാഗത സംവിധായകനിലേക്ക് അവാർഡ് എത്തിയത്
സിനിമ മേഖലയിൽ ബന്ധപ്പെട്ട നിൽക്കുന്ന പുതുതലമുറയിലെ ആളുകൾക്ക് പ്രചോദനമാണെന്നും സർ. സോഹൻ റോയ് പറഞ്ഞു .
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി പ്രിയങ്ക നായരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് . കൂടാതെ പതിറ്റാണ്ടുകളായി
മലയാള സിനിമാ ലോകത്തെ നിറ സാന്നിധ്യമായ ടി ജി രവിയും ഇതിൽ ഒരു പ്രധാന കഥാപാത്രമായിരുന്നു . മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാൻ മംഗലശ്ശേരിയാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ഈ സിനിമയിലൂടെ ആധവ് റാം എന്ന പുതുമുഖ നായകനേയും ഏരീസ് ഗ്രൂപ് മലയാളികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രെദ്ധേയരായ ഒരു പിടി നവാഗതരും ഈ ചിത്രത്തിൽ അണിനിരക്കുന്നു .
സ്കൂളുകളിലും കോളേജുകളിലും സിനിമയോട് അഭിരുചിയുള്ള വിദ്യാർഥികൾക്കായി ആരംഭിച്ച ടാലെൻറ് ക്ലബുകളിലെ അംഗങ്ങൾക്കും സിനിമാരംഗത്ത് അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിലെ പാട്ട്, ഡാൻസ് ,പോസ്റ്റർ ഡിസൈനിംഗ്, എന്നിങ്ങനെ വിവിധ മത്സരങ്ങളും കേരളമൊട്ടാകെ നടത്തുകയും ചെയ്തിരുന്നു. വിജയികൾക്ക് കേവലം സമ്മാനങ്ങൾ നൽകുക എന്നതിലുപരി അടുത്ത ഏരീസ് ഗ്രൂപ്പിന്റെ ചിത്രത്തിൽ അവർക്ക് അവസരവും ലഭ്യമാക്കും.
മോഹൻലാലിന്റെ ഉടമസ്ഥതയിലായിരുന്ന അത്യാധുനിക ഡോൾബി അറ്റ്മോസ് സൗണ്ട് സ്റ്റുഡിയോയായ വിസ്മയാസ് മാക്സ് , സൗത്ത് ഇന്ത്യയിലെ അത്യാധുനിക സാങ്കേതിക വിദ്യയോട് കൂടിയ തിരുവനന്തപുരത്തെ എസ് എൽ തിയറ്റർ എന്നിവയൊക്കെ ഇപ്പോൾ ഏരീസ് ഗ്രൂപ്പിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: