വടക്കഞ്ചേരി: മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ ജോയിന്റിലെ തകരാറിനെത്തുടര്‍ന്ന് വീണ്ടും കുത്തിപ്പൊളിക്കല്‍ തുടങ്ങി. തൃശ്ശൂര്‍ ദിശയിലേക്കുള്ള പാലത്തിലാണ് കുത്തിപ്പൊളിക്കല്‍ നടക്കുന്നത്.
മൂന്നുമാസം മുന്‍പ് മേല്‍പ്പാലത്തിലെ ജോയിന്റുകള്‍ കുത്തിപ്പൊളിച്ച് നന്നാക്കിയിരുന്നു. 2021-ല്‍ മേല്‍പ്പാലം ഗതാഗത ത്തിനായി തുറന്നശേഷം 70ല്‍ അധികം തവണയാണ് മേല്‍പ്പാലം കുത്തിപ്പൊളിച്ച് നന്നാക്കിയത്. മേല്‍പ്പാലത്തിന്റെ നിര്‍മാണഘട്ടത്തില്‍ തൂണുകളിലൊന്ന് തകര്‍ന്നുവീണ സംഭവം ഉണ്ടായിരുന്നു. നിലവില്‍ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നാണ് അതോറിറ്റി അധികൃതര്‍ പറയുന്നത്. കുതിരാനില്‍ തുരങ്കവുമായി ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിലും ജോയിന്റിലെ തകരാറിനെ ത്തുടര്‍ന്ന് ഇടയ്ക്കിടെ കുത്തിപ്പൊളിക്കലും നന്നാക്കലും നടക്കുന്നുണ്ട്. കുത്തിപ്പൊളിക്കലും നന്നാക്കലും മണ്ഡലമാസം തുടങ്ങും മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പധികൃതര്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മേല്‍പ്പാലത്തിലെ തകര്ച്ചയ്ക്കുപുറമെ ആറുവരിപ്പാതയില്‍ പലയിടങ്ങളിലും നിരപ്പ് താഴുന്നുമുണ്ട്. കരാര്‍ കമ്പനി ഈ ഭാഗങ്ങള്‍ ടാറിങ് നടത്തി നവീകരി ക്കുന്നുണ്ടെങ്കിലും വൈകാതെ വീണ്ടും നിരപ്പ് താഴുകയാണ്.
കഴിഞ്ഞ മാസം ശങ്കരം കണ്ണംതോട് ഭാഗത്ത് നിരപ്പുതാഴ്ന്ന സ്ഥലത്ത് ബൈക്ക് നിയന്ത്രണം തെറ്റി യുവാവ് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: