കൊച്ചി: സംസ്ഥാന കായിക മേളയില്‍ ആദ്യ മീറ്റിനെത്തിയ സകേത് വി.കെ. നാട്ടിലേക്ക് മടങ്ങുന്നത് പൊന്‍നേട്ടവുമായി. സബ്ജൂനിയര് ഡിസ്കസ് ത്രോയില്‍ 33.82 മീറ്റര്‍ എറിഞ്ഞാണ് മീറ്റില്‍ എട്ടാം ക്ലാസുകാരനായ താരം മെഡല്‍ നേട്ടത്തിന് തുടക്കമിട്ടത്. പാലക്കാട് എച്ച്.എസ്.എസ് ശ്രീകൃഷ്ണപുരം സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.
പാലക്കാട് മണ്ണംപറ്റയിലാണ് വീട്. പോലീസിലുള്ള വിനോദ് കുമാര്‍ ആണ് അച്ഛന്. അധ്യാപികയായ ശ്രീജ അമ്മയും. പ്ലസ് ടു വിദ്യാര്‍ത്ഥിയായ സഹോദരന് ശ്രാവണ്‍ ഡിസ്കസ് ത്രോ താരമാണ്.
ഇന്നലെ നടന്ന സബ്ജൂനിയര് ബോയ്സ് ഡിസ്കസ് ത്രോയില്‍ ആദ്യ അവസരത്തില്‍ തന്നെ 33.08 മീറ്റര്‍ എറിഞ്ഞ് സകേത് മറ്റ് താരങ്ങളെക്കാള്‍ ഏറെ മുന്നില്‍ നില്ക്കുന്ന പ്രകടനം കാഴ്ച്ചവച്ചു. കട്ടോഫിന് ശേഷം എട്ട് പേരായി ചുരുങ്ങിയ മത്സരത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും റൗണ്ടിലാണ് ഈ ഇനത്തെ ആവേശകരമാക്കിയത്. സകേതിന് വെല്ലുവിളിയുയര്‍ത്തി. മലപ്പുറത്തിന്റെ അനന്തു ടി.കെ 33.44 മീറ്റര്‍ എറിഞ്ഞു. അവസാന ഏറില്‍ ഇതിനെ മറികടന്നാണ് സകേത് പോന് നേട്ടത്തിലേക്കെത്തിയത്.
മലപ്പുറം ചെട്ടിയാന്‍ കിണര്‍ ജിവിഎച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വെള്ളി നേടിയ അനന്തു ടി.കെ. കൊല്ലം ചിറക്കര ജിഎച്ച്എസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വൈശാഖ് എസ്. കുമാര്‍(32.50) ഈ ഇനത്തില്‍ വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: