അഗർത്തല: ഇന്ത്യയിലേയ്‌ക്ക് അനധികൃതമായി പ്രവേശിച്ച മൂന്ന് റോഹിങ്ക്യകളെയും , ബംഗ്ലാദേശി യുവാവിനെയും അറസ്റ്റ് ചെയ്തു. സെപാഹിജാല ജില്ലയിൽ നിന്നുള്ള ബിഒപി കമലസാഗർ സൈനികരാണ് ബംഗ്ലാദേശ് പൗരനെ പിടികൂടിയതായി അറിയിച്ചത് .
പാനിസാഗർ സെക്ടറിലെ അതിർത്തി സേനയുടെ പെട്രോളിംഗ് ടീമാണ് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന മൂന്ന് റോഹിങ്ക്യൻ അനധികൃത നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തത്. നുഴഞ്ഞുകയറ്റം തടയുന്നതിനായി, ബിഎസ്എഫ് അന്താരാഷ്‌ട്ര അതിർത്തിയിൽ ഉയർന്ന തലത്തിലുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
നവംബർ 9 വരെ 623 റോഹിങ്ക്യകളെയാണ് പിടിയിലായത്. ദിവസങ്ങൾക്ക് മുൻപ് ത്രിപുര അതിർത്തിയിൽ നിന്ന് 13 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ അറസ്റ്റിലായിരുന്നു. ഇവരെ സഹായിച്ചതിന് 6 ഇന്ത്യക്കാരെയും കസ്റ്റഡിയിലെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: