വാഷിംഗ്ടണ്‍ : ഹമാസ്, ജിഹാദി അനുകൂലികളെ അമേരിക്കയില്‍ നിന്നും നാടുകടത്തുമെന്ന് പുതുതായി അധികാരത്തിലെത്തിയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃതമായി കുടിയേറിയവരെ മുഴുവന്‍ കൂട്ടത്തോടെ യുഎസില്‍ നിന്നും തുരത്തുമെന്നും അതിനായി സൈന്യത്തെ ഉപയോഗിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സ്വാഭാവികമായും കുടിയേറ്റക്കാര്‍ ഇതിനെ എതിര്‍ക്കുമെന്നുറപ്പാണ്. അത് വലിയ സാമൂഹ്യസംഘര്‍ഷങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
അനധികൃത ഇസ്ലാം കുടിയേറ്റക്കാരെ ഒഴിപ്പിക്കുക എന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വാഗ്ദാനമായിരുന്നു. അനധികൃതമായി യുഎസില്‍ എത്തിയിരിക്കുന്ന ഓരോ കുടിയേറ്റക്കാരനെയും കണ്ടെത്തി നാടുകടത്തുമെന്നാണ് അധികാരമേറ്റ ശേഷം നടത്തിയ പ്രസംഗത്തില്‍ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ മുഖം നോക്കാതെ നാടുകടത്തുക വഴി ഇന്ത്യയ്‌ക്കും മറ്റ് രാജ്യങ്ങള്‍ക്കും കൂടി ട്രംപ് മാതൃകയാകും.
അമേരിക്കയില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങളും ഇസ്രയേല്‍ വിരുദ്ധ പ്രകടനങ്ങളും ജോ ബൈഡന്റെ ഭരണകാലത്ത് കൂടിവരികയായിരുന്നു. തീവ്രവാദത്തിനും ഇസ്ലാമിക മൗലികവാദത്തിനും എതിരെ നില്‍ക്കുന്ന ആളാണ് ട്രംപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: