തിരുവനന്തപുരം: കേരള ബാങ്ക് അടക്കമുള്ള സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ വച്ചിട്ടുള്ള ബോര്‍ഡുകള്‍ നീക്കാന്‍ തുടങ്ങി. സഹകരണ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ പദവിയും മറ്റും പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ വയ്‌ക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് നിര്‍ദേശിച്ച പശ്ചാത്തലത്തിലാണിത്. 1989 ലെ കേരള മോട്ടോര്‍ വാഹന നിയമം റൂള്‍ള്‍ 92 പ്രകാരം സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലാത്ത വാഹനങ്ങളില്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയില്ല. ഈ ചട്ടം നിലനില്‍ക്കുമ്പോള്‍ തന്നെ ചുവന്ന പശ്ചാത്തലത്തില്‍ വെള്ള അക്ഷരത്തില്‍ സ്ഥാപനങ്ങളുടെ പേരെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഇതു നീക്കിയെങ്കിലും പില്‍ക്കാലത്ത് നീല ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരുതരത്തിലുള്ള ബോര്‍ഡുകള്‍ സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ പാടില്ലെന്നാണ് ഇപ്പോള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: