മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഭാവിയില്‍ നേട്ടമുണ്ടാകുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഉല്ലാസ സഞ്ചാരത്തിനായി സമയം നീക്കിവയ്‌ക്കും. പുതിയ വ്യാപാര സംരംഭങ്ങളില്‍ ഏര്‍പ്പെടും. പുതിയ കരാറുകളില്‍ ഒപ്പുവയ്‌ക്കും. ഓഹരിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. വാക്കുകളും പ്രസംഗങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ട്.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വീട്ടില്‍ മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. ചില വിലപ്പെട്ട വസ്തുക്കള്‍ കൈമോശം വന്നേക്കും. വീട്ടില്‍ എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകും. സമീപത്ത് താമസിക്കുന്നവരില്‍നിന്ന് പ്രതികൂല പ്രതികരണമുണ്ടാകും. പുതിയ കച്ചവടം തുടങ്ങുകയോ അഭിവൃദ്ധിപ്പെടുത്തുകയോ ചെയ്യും. രാഷ്‌ട്രീയക്കാര്‍ കാലുമാറി ചവിട്ടും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ വന്നുചേരും. ജ്വല്ലറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഗുരുക്കന്മാരുടെ വിയോഗം മനസ്സിനെ ആകുലപ്പെടുത്തും. കേസുകള്‍ ഒത്തുതീര്‍പ്പാക്കും. ഫാക്ടറികളില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും പ്രവര്‍ത്തനം തടസപ്പെടാനും സാധ്യതയുണ്ട്.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
മനസിന് ഉന്മേഷം കൈവരും. കടബാധ്യതകള്‍ തീര്‍ക്കാനിടവരും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. പുതിയ വാഹനങ്ങള്‍ വാങ്ങുകയോ ഉള്ളവയില്‍നിന്ന് വരുമാനം വര്‍ധിക്കുകയോ ചെയ്യും. വരുംവരായ്ക നോക്കാതെ ചില കാര്യങ്ങളില്‍ ചെന്നുപെട്ടിരിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
യുവജനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ആഭരണങ്ങള്‍, വാഹനങ്ങള്‍, ആഡംബര വസ്തുക്കള്‍ എന്നിവ കൈവശം വന്നുചേരും. വ്യവഹാരങ്ങളില്‍ വിജയം കണ്ടെത്തും. വിദേശത്തുനിന്ന് ധനാഗമം ഉണ്ടാകും. ശത്രുക്കളുടെ ഗൂഢപ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ കഴിയും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
മകന്റെ വിവാഹകാര്യത്തില്‍ തീരുമാനമാകും. ബന്ധുജനങ്ങളില്‍നിന്ന് സഹായം ലഭിക്കും. ഗാര്‍ഹിക ചെലവുകള്‍ കൂടും. ഗൃഹം മോടിപിടിപ്പിക്കാന്‍ പണം ചെലവഴിക്കും. ക്ഷേമാന്വേഷണവുമായി വന്ന് ധനാപഹരണം നടത്തിയേക്കും. ജോലി സ്ഥലത്ത് മേലധികാരികളുമായി അഭിപ്രായ ഭിന്നതയുണ്ടാകും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
മരുന്നുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിജയമുണ്ടാകും. ജോലിയില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നുചേരും. കടബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. വീടിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കില്ല. യാത്രാക്ലേശം അനുഭവപ്പെടും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
തൊഴില്‍രംഗത്ത് വളരെയധികം ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് അസുഖങ്ങള്‍ വന്നുചേരും. പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യമുണ്ടാകും. സുഹൃത്തുക്കളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. ധനപരമായ കാര്യങ്ങളില്‍ അല്‍പ്പം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഭൂമിയുടെ ക്രയവിക്രയത്തിലൂടെ ലാഭം വര്‍ധിക്കും. ജോലിക്കുവേണ്ടി ധാരാളം പണം ചെലവഴിക്കും. പഴയ വീടുകള്‍ പുതുക്കിപ്പണിയും. സ്വത്ത് സംബന്ധമായ തര്‍ക്കത്തിന് പരിഹാരം കണ്ടെത്തും. സര്‍വീസില്‍ പ്രമോഷന്‍ ലഭിക്കും. തറവാടിനെ സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ജോലിയില്‍ പ്രമോഷന്‍ വന്നുചേരും. കോടതിവിധികള്‍ അനുകൂലമായിത്തീരും. പുതിയ വാഗ്ദാനങ്ങളുമായി വരുന്നവരെ മാറ്റിനിര്‍ത്തണം. വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ കുറയും. വീട്ടില്‍ അസ്വസ്ഥതയുണ്ടാകും. അയല്‍ക്കാരുമായി പിണങ്ങിനില്‍ക്കാനിടവരും. പുതിയ രീതിയുമായി ഇണങ്ങിച്ചേരാന്‍ ബുദ്ധിമുട്ടും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ബിസിനസ്സില്‍ വേണ്ടത്ര പുരോഗതിയുണ്ടാകില്ല. കൂട്ടുകച്ചവടത്തില്‍ നഷ്ടം വന്നുചേരും. ആദായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തൊഴില്‍പ്രശ്‌നത്താല്‍ പൂട്ടേണ്ടിവരുന്ന സാഹചര്യമുണ്ടാകും. പ്ലാനിങ്ങുകളില്‍ ചില പാളിച്ചകള്‍ സംഭവിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വീട്ടില്‍ പൂജാദി മംഗളകാര്യങ്ങളില്‍ നടത്താനിടയുണ്ട്. വിദേശത്ത് സ്വസ്ഥതയുണ്ടാകും. കള്ളന്മാരുടെ പിടിയില്‍നിന്ന് രക്ഷപ്പെടും. വികലാംഗര്‍ക്ക് തൊഴില്‍ അവസരം ലഭിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: