മലപ്പുറം : ഉപ്പട ആനക്കല്ലിൽ ഭൂമിക്കടിയിലെ പ്രകമ്പനത്തെക്കുറിച്ചു വിശദമായ പരിശോധനയ്ക്കു തിരുവനന്തപുരത്തുനിന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധസംഘം 15ന് അകം എത്തുമെന്നു കലക്ടർ വി.ആർ.വിനോദ്.
ഭൂമിക്കടിയിൽനിന്നുള്ള മുഴക്കവും പ്രകമ്പനവും തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യ രാജന്റെ നേതൃത്വത്തിലുള്ള സംഘം കലക്ടർ വി.ആർ.വിനോദിനെ കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞദിവസങ്ങളിലെല്ലാം തുടർച്ചയായാണു മുഴക്കമുണ്ടായത്. ഇതിനെ തുടർന്ന് ആനക്കല്ല് പട്ടികവർഗ നഗറിലെ 13 കുടുംബങ്ങളെ ഞെട്ടിക്കുളം എയുപി സ്കൂളിലെ ക്യാംപിലേക്കു മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്. ചില കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും താമസം മാറിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: