അഹമ്മദാബാദ് : ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ നീറ്റ് എന്‍ട്രന്‍സ് കോച്ചിംഗിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകരായ സാഹില്‍ സിദ്ദിഖിയെയും വികാസ് പോര്‍വാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പേരുകേട്ട എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററിലെ അധ്യാപകരാണ് ഇരുവരും.
2022-ല്‍ നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്‌ക്കായുള്ള തയാറെടുപ്പിനായാണ് പെണ്‍കുട്ടി കാണ്‍പുരിലുള്ള കോച്ചിങ് സെന്ററില്‍ എത്തിയത്. കോച്ചിങ് സെന്‍ററിലെ ബയോളജി അധ്യാപകനായ സാഹില്‍ സിദ്ദിഖി ആണ് ആദ്യം വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ചത്. തന്റെ ഫ്ലാറ്റിൽ നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടിയെ ക്ഷണിക്കുകയായിരുന്നു ഇയാള്‍.. കോച്ചിങ് സെന്‍ററിലെ എല്ലാ വിദ്യാർത്ഥികള്‍ക്കുമായുള്ള പാര്‍ട്ടിയാണെന്നാണ് പെണ്‍കുട്ടിയോട് പറഞ്ഞത്. പെണ്‍കുട്ടി ഫ്ലാറ്റില്‍ ചെന്നപ്പോള്‍ അധ്യാപകന്‍ സാഹില്‍ സിദ്ദിഖിയല്ലാതെ വിദ്യാര്‍ത്ഥികള്‍ ആരും അവിടെ ഇല്ലായിരുന്നു.
സാഹില്‍ സിദ്ദിഖി പെണ്‍കുട്ടിയെ ബലമായി കീഴ് പ്പെടുത്തുകയും ദൃശ്യങ്ങള്‍ മുഴുവന്‍ പകര്‍ത്തുകയും പുറത്തുപറഞ്ഞാല്‍ എല്ലാം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് തീര്‍ന്നില്ല. പിന്നീട് മറ്റൊരു അധ്യാപകന്റെ സാന്നിധ്യത്തിലും സാഹില്‍ സിദ്ദിഖി പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. ഇക്കുറി കെമിസ്ട്രി അധ്യാപകന്‍ വികാസ് പോര്‍വാളും പെണ്‍കുട്ടിയെ പീഢിപ്പിച്ചു.
പിന്നീട് ഭീഷണിപ്പെടുത്തി ഈ പെണ്‍കുട്ടിയെ നിരന്തരമായി ഈ അധ്യാപകര്‍ പീഢിപ്പിച്ചു. 32കാരനാണ് ബയോളജി അധ്യാപകനായ സാഹില്‍ സിദ്ദിഖി. 39 കാരനാണ് കെമിസ്ട്രി അധ്യാപകനായ വികാസ് പോര്‍വാള്‍. കാണ്‍പൂരിലെ പേരുകേട്ട എന്‍ട്രന്‍സ് പരീക്ഷ കോച്ചിങ് സെന്‍ററിലെ അധ്യാപകരാണ് ഇരുവരും.
വേറെ ഒരു വിദ്യാര്‍ത്ഥിനിയെ മറ്റൊരു അധ്യാപകന്‍ ലൈംഗികമായി പീഢിപ്പിച്ച സംഭവം സിസിടിവിയില്‍ പകര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന് വലിയ കോലാഹലം ഉയര്‍ന്നിരുന്നു. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥിനി ബയോളജി അധ്യാപകന്‍ സാഹില്‍ സിദ്ദിഖിയുടെയും കെമിസ്ട്രി അധ്യാപകന്‍ വികാസ് പോര്‍വാളിന്റെയും പേര് പറഞ്ഞത്. അതോടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: