Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആധുനിക രാജകീയ പ്രൗഡിയോടെ ഹോട്ടല്‍ അമൃത വീണ്ടും തുറക്കുന്നു; പൈതൃക ഹോട്ടല്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 05:18 pm IST
in Thiruvananthapuram, Business

തിരുവനന്തപുരം: പോര്‍ച്ചുഗീസ് സൗന്ദര്യശാസ്ത്രം കേരളീയ സൗന്ദര്യമായി പരിണമിച്ച തലസ്ഥാനത്തെ 120 വര്‍ഷം പാരമ്പര്യമുള്ള പൈതൃകമന്ദിരം പുനരുജ്ജീവിക്കുന്നു. 1970 കളില്‍ സിനിമാ താരങ്ങളുടെ വീടെന്ന് പ്രസിദ്ധമായിരുന്ന തൈക്കാട് അമൃത ഹോട്ടല്‍ പുനരുദ്ധാരണത്തിന് ശേഷം വീണ്ടും തുറക്കുകയാണ്.

മനോഹരമായ പുല്‍ത്തകിടിയും നടപ്പാതകളുമുള്ള പഴയ ഹോട്ടല്‍ അമൃത അരനൂറ്റാണ്ട് മുന്‍പ് സിനിമാതാരങ്ങളുടെ തേന്‍കൂടായിരുന്നു. 1900 കാലത്തെ എസ്സെന്‍ഡന്‍ ബംഗ്ലാവ് ആണ് ഹോട്ടലിലെ പൈതൃകമന്ദിരം. ഇത് അമൃത ഹെറിറ്റേജ് എന്ന പേരില്‍ അഞ്ചു മുറികളുള്ള അതിഥിമന്ദിരമായി മാറുന്നു. ചരിത്രം ജീവിതത്തിന്റെ ഭാഗമാകുന്നതു പോലെ അമൃത ഹെറിറ്റേജ് പഴമയുടെയും പുതുമയുടെയും സംഗമകേന്ദ്രമാകുന്നു. ഗൃഹാതുരത്വത്തിന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനൊപ്പം സമകാലിക ആവശ്യങ്ങള്‍ പരിഗണിച്ച് ഹോട്ടല്‍ മാനേജ്മെന്‍റ് നിരവധി ആധുനിക ആതിഥേയസൗകര്യങ്ങള്‍ ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

1950 കളിലെ ഒരു നിലയുള്ള കെട്ടിടം പാശ്ചാത്യ പൗരസ്ത്യ മാതൃകകളുടെ അപൂര്‍വത കൊണ്ട് ഹോട്ടല്‍ അമൃതയുടെ ഭാഗമാകുകയായിരുന്നു. പോര്‍ച്ചുഗീസ് പൗരത്വമുള്ള യൂനിസ് ഗോമസിന്റെയും ഭര്‍ത്താവ് ടി. ശിവരാമസേതു പിള്ളയുടെയും വസതിയെന്ന നിലയില്‍ എസ്സെന്‍ഡന്‍ ബംഗ്ലാവ് പുതിയ അധ്യായം തുറക്കുകയായിരുന്നു.

നവംബര്‍ 11-ന് രാവിലെ 10.30-ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അമൃത ഹെറിറ്റേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തൈക്കാടിന്റെ ഹരിതാഭമായ, ശാന്തമായ വാസയോഗ്യ പ്രദേശത്തെ അന്തരീക്ഷത്തില്‍ തിരുവിതാംകൂറിന്റെയും പോര്‍ച്ചുഗീസിന്റെയും പൈതൃകം പേറുന്നതാണ് ബംഗ്ലാവ്. വിസ്തൃതമായ സ്ഥലത്തിന് മധ്യത്തില്‍ നില്‍ക്കുന്ന ഹോട്ടല്‍ പുഷ്പങ്ങളാലും വൃക്ഷങ്ങളാലും അനുഗ്രഹിക്കപ്പെട്ട അന്തരീക്ഷത്തിലുള്ളതാണ്. അതിപ്പോള്‍ നഷ്ടപ്പെട്ട പ്രൗഡി വീണ്ടെടുക്കുകയാണ്.

സന്ദര്‍ശകര്‍ക്ക് കാലത്തിന്റെ ഗൃഹാതുര സ്മരണകളുടെ യാത്രയാണ് അമൃത മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്. പഴയകാലത്തെ രുചിയുമായി കോഹിനൂര്‍ റസ്റ്റാറന്‍റ് ഇതിനൊപ്പമുണ്ടാകും. 1970 കളില്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകരുടെ വസതിയായിരുന്ന അമൃതയുടെ ഉള്ളറകള്‍ അക്കാലത്തെ ചില ചലച്ചിത്രങ്ങളില്‍ ചിത്രീകരിച്ചിട്ടുണ്ട്.

പഴയ പ്രതാപത്തിനൊപ്പം ആധുനിക സൗകര്യങ്ങളും പാരമ്പര്യ ഫര്‍ണിച്ചറുകളുമായി അമൃതയിലെ അഞ്ചുമുറികള്‍ സുഖവാസത്തിനായി പുതുക്കിയിട്ടുണ്ട്. അകത്തളങ്ങളില്‍ കലയുടെ സചിത്രവര്‍ണങ്ങളും പ്രകടമാകും.

1900 കളിലാണ് കേരള സമൂഹം പുതിയ ജീവിതശൈലിയിലേക്ക് മാറുന്നത്. യൂറോപ്യന്‍ സ്വാധീനം അതിന് പ്രേരകമായിരുന്നു. അമൃത ഹെറിറ്റേജില്‍ സെന്‍ട്രല്‍ ഹാളിന് സമീപത്ത് മുറികളും പ്രത്യേക വരാന്തകളുള്ള കിടപ്പുമുറികളുമുണ്ട്. ഡൈനിങ് എര്യയയും വിശാലമാണ്. എല്ലാ സന്ദര്‍ശകര്‍ക്കും ഗുണപരമായ സേവനവും സൗകര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടര്‍ കൃഷ്ണപ്രസാദ് അറിയിച്ചു.

പഴമയും പുതുമയും ചേര്‍ന്ന കുശിനിയില്‍ പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയമുള്ള സംഘമാണ് അടുക്കളയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച പ്രസിദ്ധനായ തായ് ഫുഡ് കണ്‍സള്‍റ്റന്‍റ് പിനാഗ്ജായുടെ പരിശീലനം നേടിയ ജീവനക്കാരാണ് ഓറിയന്‍റല്‍ ഫുഡ് തയ്യാറാക്കുന്നത്.

തലസ്ഥാനത്ത് ആദ്യമായി പുല്‍ത്തകിടിയിലിരുന്ന് ആഹാരം കഴിക്കാമെന്ന സൗകര്യവും അമൃത ഹെറിറ്റേജ് തിരിച്ചു കൊണ്ടുവരുന്നു. ബാങ്ക്വറ്റിന് പറ്റിയ ഒരു പ്രശാന്തമായ അന്തരീക്ഷവും അമൃത ഹോട്ടലിനുണ്ട്.

Tags: suresh gopiPortugalHeritageThiruvanananthapuramamrutha hotel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

ഒറ്റപ്പാലത്ത് മേജര്‍ രവിക്കായി ചുവരെഴുത്ത് തുടങ്ങി, തുടക്കമിട്ട് സുരേഷ് ഗോപി

Kerala

അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്; നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്ഗോപി

Kerala

ക്ഷണിക്കാത്ത ചടങ്ങിൽ സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ; കേന്ദ്രമന്ത്രിയെ നാണംകെടുത്താൻ പുതുതന്ത്രവുമായി സംസ്ഥാന സർക്കാർ

Kerala

സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്ന നരേന്ദ്രമോദി സാറിനെയും സുരേഷ് ഗോപി സാറിനെയും ഞാൻ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നെന്ന് ബിഗ്‌ബോസ് വിന്നർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.