കോതമംഗലം: സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ നാലാം ദിനം പിന്നിടുമ്പോള്‍ അക്വാട്ടിക്‌സില്‍ ആകെയുള്ള 103 മത്സരയിനങ്ങളും കോതമംഗലം എംഎ കോളേജില്‍ പൂര്‍ത്തിയായി. നാലു ദിവസങ്ങളിലായി 30 റെക്കോഡുകളാണ് പിറന്നത്. കായികമേളയിലെ ആദ്യ മീറ്റ് റെക്കോഡും നീന്തല്‍ മത്സരത്തിലായിരുന്നു. ഗെയിംസില്‍ 473 മത്സരങ്ങളും അത് ലറ്റിക്‌സില്‍ 28 മത്സരയിനങ്ങളും പൂര്‍ത്തിയായി.
പോള്‍വാട്ട് സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ കോതമംഗലം മാര്‍ ബേസില്‍ എച്ച് എസ് എസിലെ ജീന ബേസില്‍ മാത്രമാണ് അത് ലറ്റിക്‌സില്‍ വെള്ളിയാഴ്ച മീറ്റ് റെക്കോഡ് സ്വന്തമാക്കിയത്.
കായികമേള അവസാനിക്കാന്‍ മൂന്നു ദിവസം ബാക്കിനില്‍ക്കെ 1776 പോയിന്റുകളുമായി തിരുവനന്തപുരം മേധാവിത്വം തുടരുകയാണ്. 701 പോയിന്റുകളുമായി തൃശൂരും 612 പോയിന്റുകളുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
ചാമ്പ്യന്‍ പട്ടത്തിനായി സ്‌കൂളുകളുടെ വാശിയേറിയ പോരാട്ടം മുറുകകയാണ്. അത്‌ലറ്റിക്‌സില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച് എസ് എസ് 30 പോയിന്റുകള്‍ നേടി മുന്നിലാണ്. മൂന്നാം തവണയും ചാമ്പ്യന്‍പട്ടം ലക്ഷ്യമിടുന്ന മലപ്പുറം ഐഡിയല്‍ ഇഎച്ച്എസ്എസ് 16 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്. 14 പോയിന്റുകളുമായി ഇടുക്കി കാല്‍വരി മൗണ്ട് സിഎച്ച് എസ് മൂന്നാം സ്ഥാനത്താണ്.
ഗെയിംസില്‍ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച് എസ് എസ് ആണ് മുന്നില്‍. 78 പോയിന്റുകളാണ് സ്‌കൂള്‍ നേടിയിരിക്കുന്നത്. 55 പോയിന്റുകളുമായി പിപിഎം എച്ച് എസ് കോട്ടുകര രണ്ടാം സ്ഥാനത്തും 53 പോയിന്റുമായി ഗവ. ഗേള്‍സ് എച്ച് എസ് എസ് കോട്ടണ്‍ഹില്‍ മൂന്നാം സ്ഥാനത്തുമാണ്.
അക്വാട്ടിക്‌സില്‍ സമഗ്രാധിപത്യം പുലര്‍ത്തിയ തിരുവനന്തപുരം ജില്ല നേടിയ 638 പോയിന്റുകളില്‍ 146 ഉം തുണ്ടത്തില്‍ എംവിഎച്ച്എസ്എസിന്റെ സംഭാവനയാണ്. അക്വാട്ടിക്‌സില്‍ 63 പോയിന്റുകള്‍ നേടി പിരപ്പ9കോട് ഗവ. വിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 61 പോയിന്റുമായി ഗവ. എച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ് കളമശേരി മൂന്നാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: