Business

മലയാളി നിര്‍ദേശിച്ച പേര് സ്കോഡ പുതിയ കാറിന് നല്‍കി- കൈലാക്; വില 7. 89 ലക്ഷം; ബ്രെസ്സയെയും നെക്സോണിനെയും ഉന്നം വെച്ച് ചെക് മോഡല്‍

ചെക് റിപ്പബ്ലിക്കില്‍ നിന്നും വരുന്ന കാറാണ് സ്കോഡ. എന്നിട്ടും ഇന്ത്യന്‍ വിപണിയില്‍ നല്ലതുപോലെ ആവശ്യക്കാരുള്ളതിനാല്‍ പുതിയ മോഡല്‍ കാറിന് പേര് നിര്‍ദേശിക്കാന്‍ ഇന്ത്യക്കാരോട് അപേക്ഷിച്ചു സ്കോഡ. രണ്ട് ലക്ഷം പേരാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്.

Published by

മുംബൈ: ചെക് റിപ്പബ്ലിക്കില്‍ നിന്നും വരുന്ന കാറാണ് സ്കോഡ. എന്നിട്ടും ഇന്ത്യന്‍ വിപണിയില്‍ നല്ലതുപോലെ ആവശ്യക്കാരുള്ളതിനാല്‍ പുതിയ മോഡല്‍ കാറിന് പേര് നിര്‍ദേശിക്കാന്‍ ഇന്ത്യക്കാരോട് അപേക്ഷിച്ചു സ്കോഡ. രണ്ട് ലക്ഷം പേരാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. അതില്‍ ഒരു മലയാളി നിര്‍ദേശിച്ച പേരാണ് സ്കോഡ ഒടുവില്‍ സ്വീകരിച്ചത്.- കൈലാക്.

സ്‌കോഡയുടെ ആദ്യത്തെ സബ് കോംപാക്ട് എസ്‌യുവിയാണ് കൈലാക്, . 7.89 ലക്ഷം രൂപക്കാണ് വാഹനം വിപണിയിലെത്തുന്നത്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ എസ്യുവി വിപണിയെ ലക്ഷ്യംവെച്ചാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് കൈലാക് വിപണിയിലെത്തിക്കുന്നത്.

ബുക്കിങ്ങ് ആരംഭിക്കുക ഡിസംബര്‍ 2 മുതല്‍, ഡെലിവറി ജനവരി 27 മുതല്‍

കൈലാക്കിന്റെ ബുക്കിങ് ഡിസംബർ രണ്ടു മുതല്‍ ആരംഭിക്കും. അടുത്ത വർഷം ജനുവരി 27 മുതൽ കൈലാക്കിന്റെ ഡെലിവറി ചെയത് തുടങ്ങും.

ഒരു ലക്ഷത്തിലേറെ വിൽപനയെന്ന നേട്ടം ഉണ്ടാക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നത്. ഫോക്‌സ്‌വാഗൺ-സ്‌കോഡ ബ്രാൻഡുകൾ സംയുക്തമായി വികസിപ്പിച്ചെടുത്ത MBQ A0 IN പ്ലാറ്റ്‌ഫോമാണ് കൈലാക്കിന്. കുഷാഖിനോട് സാമ്യതയുള്ള ഇന്‍റീരിയറും ഫീച്ചറുകളും കൈലാകില്‍ ഉപയോഗിക്കുന്നു. പെട്രോള്‍ മോഡലിന് ലിറ്ററിന് 15.6 കിലോമീറ്റര്‍ മൈലേജ് പ്രതീക്ഷിക്കുന്നു.

ടോര്‍ക് 178 എന്‍എം
സ്‌കോഡ കൈലാക് എസ്‌യുവിക്ക് 1.0 ലിറ്റർ ത്രീ സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് നൽകിയിരിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിൽ എത്തുന്ന വാഹനത്തിന്റെ എഞ്ചിന് 114 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനും കഴിഞ്ഞേക്കും.

സുരക്ഷ പ്രധാനം

ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ഇഎസ്‌സി, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ISOFIX ചൈൽഡ് സീറ്റ് മൗണ്ട്‌സ് എന്നിങ്ങനെ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

ബൂട്ട് സ്പേസ് വിശാലം

ഡാഷ്‌ബോർഡ് ലേ ഔട്ടും സൈഡ് വെറ്റുകൾ, ക്ലൈമറ്റ് കൺട്രോൾ പാനലുകൾ, ടു സ്‌പോക് സ്റ്റിയറിങ്,8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ടച്ച് സ്‌ക്രീൻ എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ട്.

ബൂട്ട് സ്‌പേസിന്റെ കാര്യത്തിലും കൈലാക് ഒട്ടും പിന്നിലല്ല. 446 ലീറ്ററാണ് കൈലാക്കിന്റെ ബൂട്ട്‌സ്‌പേസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക