ധാക്ക: ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം 60 ശതമാനത്തോളം വെട്ടിച്ചുരുക്കി ഗൗതം അദാനി. ഏകദേശം 6750 കോടി രൂപയോളം വൈദ്യുതിബില്‍ ഇനത്തില്‍ ബംഗ്ലാദേശ് നല്‍കാനുണ്ട്. എത്ര തവണ അപേക്ഷിച്ചിട്ടും ഈ തുക നല്‍കാത്ത സാഹചര്യത്തിലാണ് 60 ശതമാനത്തോളം വൈദ്യുതി വെട്ടിച്ചുരുക്കിയത്. ഇപ്പോള്‍ 520 മെഗാവാട്ട് വൈദ്യുതി മാത്രമാണ് നല്‍കുന്നത്.
നേരത്തെ ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബംഗ്ലാദേശിലേക്കുള്ള വൈദ്യുത വിതരണ പദ്ധതി വലിയ പ്രതീക്ഷകളോടെയാണ് അദാനി ആരംഭിച്ചത്. അന്ന് ജാര്‍ഖണ്ഡിലെ ഗദ്ദ പ്ലാന്‍റില്‍ നിന്നും 1600 മെഗാവാട്ട് വൈദ്യുതി നല്‍കാനായിരുന്നു പദ്ധതി. പക്ഷെ അധികം വൈകുമ്പോഴേക്കും ഷേഖ് ഹസീന അധികാരഭ്രഷ്ടയായി. അന്ന് മുതല്‍ നല്‍കാനുള്ള കുടിശ്ശിക ഇപ്പോള്‍ 6750 കോടി രൂപയോളമായി. പണം ചോദിക്കുമ്പോള്‍ മിരട്ടുന്ന രീതികളാണ് ഇപ്പോള്‍ ബംഗ്ലാദേശ് അനുവര്‍ത്തിക്കുന്നത്. ഷേഖ് ഹസീന നാടുകടത്തപ്പെട്ട സേഷം മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റ ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരില്‍ വൈദ്യുതി, ഊര്‍ജ്ജം, കല്‍ക്കരി വകുപ്പുകളുടെ ഉപദേശകനാണ് മുഹമ്മദ് ഫൗസല്‍ കബീര്‍ ഖാന്‍.
ആരെയും ബംഗ്ലാദേശ് ജനതയെ ബന്ദികളാക്കാന്‍ അനുവദിക്കില്ലെന്ന രീതിയില്‍ ഭീഷണിസ്വരത്തിലാണ് ബംഗ്ലാദേശ് മുഹമ്മദ് ഫൗസല്‍ കബീര്‍ ഖാന്‍ സംസാരിക്കുന്നത്. പണം തിരിച്ചടക്കാമെന്നല്ല, വൈദ്യുതി വിതരണം മുടക്കരുതെന്നാണ് ഭീഷണി. ഇപ്പോള്‍ അദാനി വൈദ്യുതി ചാര്‍ജ്ജ് കൂട്ടിയതാണ് കുടിശ്ശിക കൂടാന്‍ കാരണമായത് എന്ന രീതിയിലുള്ള മുടന്തന്‍ ന്യായങ്ങള്‍ നിരത്തുകയാണ് ബംഗ്ലാദേശ്. വാങ്ങുന്ന വൈദ്യുതിക്ക് നേരത്തെ ആഴ്ചയില്‍ 2.2 കോടി ഡോളര്‍ നല്‍കുന്നതിന് പകരം 1.8 കോടി ഡോളര്‍ മാത്രം നല്‍കിയതോടെയാണ് കുടിശ്ശിക പെട്ടെന്ന് കൂടിയതെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: