ന്യൂയോര്‍ക്ക് : ലോകം മുഴുവന്‍ ഭയപ്പെടുന്ന തീവ്രവാദ സംഘടനകളാണ് ഐഎസിസും അല്‍ ഖ്വെയ്ദയും. ഇതില്‍ അതി ഭീകരന്മാരാണ് ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയും അല്‍ ഖ്വെയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയും. ഈ രണ്ടു പേരെയും വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഉദ്യോഗസ്ഥനായിരുന്നു കശ്യപ് പട്ടേല്‍.
ഗുജറാത്തില്‍ വേരുകളുള്ള ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍ ഇപ്പോള്‍ യുഎസ് പൗരനും യുഎസിന്റെ പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനുമാണ്. യുഎസ് ചാരസംഘടനയായ സിഐഎയുടെ തലപ്പത്തേക്ക് ഡൊണാള്‍ഡ് ട്രംപ് കശ്യപ് പട്ടേലിനെ നിയമിച്ചേക്കും എന്നാണ് യുഎസില്‍ നിന്നും വരുന്ന വാര്‍ത്തകള്‍
ട്രംപിന്റെ ആദ്യ ഊഴത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് കശ്യപ് പട്ടേല്‍ ഐസിസിനും അല്‍ ഖ്വെയ്ദയ്‌ക്കും എതിരെ തിരിയുന്നത്. ഏറെ ശ്രമകരമായ ദൗത്യമായിരുന്നു ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍ ഖ്വെയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിക്കുക എന്നത്. അത് സാധിച്ചെടുത്ത കശ്യപ് പട്ടേലിന്റെ പേര് അമേരിക്കയുടെ രഹസ്യാന്വേഷണ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട ഒന്നാണ്. അതുകൊണ്ടാണ് കശ്യപ് പട്ടേലിന് സിഐഎ ചുമതല നല്‍കിയേക്കും എന്ന സാധ്യത കല്‍പിക്കപ്പെടുന്നത്.
ട്രംപിന്റെ ആരാധകനാണ് കശ്യപ് പട്ടേല്‍. റിച്ച്‌മോണ്ട് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ കശ്യപ് പട്ടേല്‍ മയാമിയില്‍ വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും പിന്നീട് രഹസ്യാന്വേഷണ ഏജന്‍സിയില്‍ എത്തിച്ചേരുകയും ചെയ്ത ആളാണ്. . .
പ്രതികരിക്കാൻ ഇവിടെ എഴുതുക