Kerala

വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലേറ്, ചില്ലുകള്‍ തകര്‍ന്നു

സംഭവത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല

Published by

കാസര്‍ഗോഡ്:വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. കാസര്‍ഗോഡ് – തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2.45 ഓടെ ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയില്‍ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത്. നേരത്തെ നിരവധി തവണ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.

സംഭവത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക