Kerala

കോടതി കെട്ടിടത്തില്‍ നിന്നും ചാടി പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാ ശ്രമം, സംഭവം നെയ്യാറ്റിന്‍കര കോടതിയില്‍

Published by

തിരുവനന്തപുരം:നെയ്യാറ്റിന്‍കര കോടതിയില്‍ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാ ശ്രമം.മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.

മാരായമുട്ടം സ്വദേശി വിപിനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ വിപിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പാറശ്ശാല പൊലീസ് സ്‌റ്റേഷനില്‍ രജിസറ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by