Kerala

നവീന്‍ ബാബുവിന്റെ കുടുംബത്തെ സിപിഎം അപമാനിച്ചെന്ന് കെ സുരേന്ദ്രന്‍, ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ചത് സര്‍ക്കാരിന്റെ സഹായത്തില്‍

Published by

പാലക്കാട്: നവീന്‍ ബാബുവിന്റെ കുടുംബത്തെ സിപിഎം അപമാനിച്ചെന്ന് കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും സഹായിച്ചതിനാലാണ് പിപി ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ചത്.

ജാമ്യപേക്ഷയില്‍ പ്രതിഭാഗം നവീന്‍ ബാബുവിന്റെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണത്തെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ തയാറായില്ലെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിപി ദിവ്യയുടെ കാര്യത്തില്‍ ബിജെപി പറഞ്ഞത് ശരിയായി.ദിവ്യയെ സംരക്ഷിച്ചത് സിപിഎം ആണെന്ന് തെളിഞ്ഞു.എം വി ഗോവിന്ദന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ദിവ്യ തിരുത്തുമെന്ന് ഗോവിന്ദന്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു. ദിവ്യയെ പുറത്താക്കണം.ഇപ്പോള്‍ എടുത്ത നടപടി ജനങ്ങളെ കബളിപ്പിക്കലാണ്.

പഴയ ചാക്ക് പോലെയാണ് മുഖ്യമന്ത്രിയുടെ വാക്കെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. എഡിഎമ്മിന്റെ കുടുംബത്തെ അപമാനിച്ച കളക്ടര്‍ പരമ ദ്രോഹിയാണ്. പ്രതിപക്ഷം ഇതിന് കൂട്ടുനില്‍ക്കുന്നു. ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധ നിലപാടിനെതിരായ ജനവിധിയായിരിക്കും.

ജില്ലാ കളക്ടറുടെ മൊഴിയാണ് പ്രതിഭാഗത്തിന് അനുകൂലമായ നടപടിക്ക് കാരണം. സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റിയെ കൊണ്ട് നാടകം കളിപ്പിച്ചു.സര്‍ക്കാര്‍ പ്രതിയെ നിയമപരമായി സഹായിച്ചത് ഗൗരവതരമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by