India

തമിഴ്നാട്ടിലെ ഉൾഗ്രാമത്തിൽ നിന്ന് പുരാതന ശിവലിംഗവും , ദേവീ വിഗ്രഹവും കണ്ടെത്തി ; ശിവലിംഗ പീഠത്തിൽ നാഗങ്ങളും

Published by

കോവൈ : തമിഴ്നാട്ടിൽ കോവൈ തിരുവാരൂർ വരങ്കൈമരന് സമീപത്തെ ഉൾഗ്രാമത്തിൽ നിന്ന് പുരാതന ശിവലിംഗവും , ദേവീ വിഗ്രഹവും കണ്ടെത്തി . നാലടി ഉയരമുള്ളമുള്ളതാണ് ശിവലിംഗം. ഒന്നരയടി ഉയരമുള്ളതാണ് , ദേവീ വിഗ്രഹം. ശിവലിംഗത്തെ ചുറ്റി പാമ്പുകളും ഉണ്ടായിരുന്നു.

തകർന്ന് കിടന്ന മണ്ഡപത്തിൽ നാട്ടുകാരാണ് ശിവലിംഗം കണ്ടെത്തിയത് . ശിവലിംഗത്തെ ചുറ്റി പാമ്പുകൾ ഉള്ളതു കൊണ്ട് തന്നെ നാട്ടുകാർ വിവരം അരൻ പണി ട്രസ്റ്റ് (വിർച്യു സർവീസ് സേവാ ഫൗണ്ടേഷൻ) അംഗങ്ങളെ അറിയിച്ചു. തുടർന്ന് ട്രസ്റ്റ് അംഗങ്ങൾ എത്തിയാണ് ശിവലിംഗം പുറത്തെടുത്തത് . നാട്ടുകാർ സ്ഥലത്ത് താൽക്കാലിക ക്ഷേത്രം നിർമ്മിച്ച് ശിവലിംഗവും, ദേവീ വിഗ്രഹവും പ്രതിഷ്ഠിച്ച് പൂജകളും ആരംഭിച്ചു .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by