മട്ടാഞ്ചേരി: കൊച്ചി കാണാനെത്തിയ ജര്‍മ്മന്‍ വിനോദ സഞ്ചാരി ഓടയില്‍ വീണ് കാലൊടിഞ്ഞു. ഫോര്‍ട്ടുകൊച്ചി കസ്റ്റംസ് ജെട്ടിയിലാണ് അപകടം. ജര്‍മ്മന്‍ സ്വദേശിയായ ലാന്‍ഡനാണ് (39) കാനയില്‍ കാല് കുടുങ്ങി വീണത്.
അമ്മയോടൊപ്പം കൊച്ചി കണ്ട് നഗരത്തിലേക്ക് മടങ്ങാന്‍ ജെട്ടിയിലെത്തിയതാണ് ഇരുവരും. ജെട്ടിയില്‍ നടക്കുന്ന നവീകരണത്തില്‍ ഓടയ്‌ക്കായി കുഴിച്ച കുഴിയില്‍ ലാന്‍ഡന്‍ തെന്നി വീഴുകയായിരുന്നു. ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജലഗതാഗതവകുപ്പിന്റേതാണ് ജെട്ടി. വ്യാപക പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ കണ്ണ് തുറക്കാത്തതില്‍ പ്രതിഷേധം വ്യാപകമാണ്. പരിക്കേറ്റ ജര്‍മ്മന്‍ സ്വദേശി എംബസിക്കും ജര്‍മ്മന്‍ കോണ്‍സുലേറ്റിലും പരാതി നല്കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക