ന്യൂഡൽഹി : സുപ്രീംകോടതിയിൽ ഇനി ‘വേനൽ അവധി’ ഉണ്ടാകില്ല. പകരം ‘ഭാഗിക കോടതി പ്രവൃത്തി ദിനങ്ങൾ’ ആയിരിക്കും ഉണ്ടാവുക. വിരമിക്കുന്നതിന് ഏതാനും ദിവസം മാത്രം ശേഷിക്കെ, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റേതാണ് പുതിയ നിർദേശം.‘അവധിക്കാല ജഡ്ജ്’ എന്ന സാങ്കേതിക പദം ഒഴിവാക്കി ‘ജഡ്ജ്’ എന്നാക്കിയിട്ടുമുണ്ട്.
കേസുകൾ അനിശ്ചിതമായി കെട്ടിക്കിടക്കുമ്പോൾ മേയ് മുതൽ ജൂലൈ വരെ സുപ്രീംകോടതി വേനൽക്കാല അവധിയെടുക്കുന്നതിൽ വ്യാപക വിമർശനമുയർന്നിരുന്നു. ഇക്കാലയളവിൽ അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാൻ അവധിക്കാല ജഡ്ജിമാരെ നിയോഗിക്കുകയായിരുന്നു പതിവ്.
ഭാഗിക കോടതി പ്രവൃത്തിദിനങ്ങൾ, അവധി ദിനങ്ങൾ എന്നിവ ചീഫ് ജസ്റ്റിസ് നിശ്ചയിച്ച് ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഇത് ഞായറാഴ്ചകൾ കൂടാതെ 95 ദിവസത്തിൽ കൂടാൻ പാടില്ല. നേരത്തേ 103 ആയിരുന്നു. 2025ലെ ഭാഗിക കോടതി പ്രവൃത്തിദിനം മേയ് 26 മുതൽ ജൂലൈ 14 വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: