ശ്രീനഗർ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്ക് ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ ഹുസൈന്റെ കത്ത് . ഭർത്താവ് ജയിലിൽ നിരാഹാര സമരം നടത്തുകയാണെന്നും , സമരം അവസാനിപ്പിക്കാൻ രാഹുൽ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് .
യാസിൻ അഹിംസാവാദിയാണെന്നും ഈ നിരാഹാര സമരം അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് കത്തിൽ പറയുന്നത് . തന്റെ വേദനകളെല്ലാം യാസിന്റെ ഭാര്യ രാഹുലുമായി പങ്ക് വച്ചിട്ടുണ്ട് .
എൻഐഎ യാസിനെതിരെ വധശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 2019 മുതൽ കേന്ദ്രസർക്കാർ യാസിനെ സങ്കൽപ്പിക്കാനാവാത്ത വിധത്തിൽ പീഡിപ്പിക്കുകയാണെന്നും അതിൽ പറയുന്നു.ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്തതിന് 35 വർഷം പഴക്കമുള്ള കേസിലാണ് മാലിക്കിനെ വിചാരണ ചെയ്യുന്നതെന്നും മുഷാൽ പറയുന്നു.
രാഹുലിന്റെ ഉയർന്ന സ്വാധീനവും , കഴിവും വച്ച് സമാധാനവാദിയായ തന്റെ ഭർത്താവിന് വേണ്ടി പോരടണമെന്നും കത്തിൽ പറയുന്നു . കശ്മീരിലെ സജീവ ഭീകരസംഘടനയായ ജെകെഎൽഎഫിന്റെ നേതാവായിരുന്നു മാലിക്.1990 ജനുവരി 25-ന് നാല് വ്യോമസേനാ ഉദ്യോഗസ്ഥരെ ശ്രീനഗറിലെ റാവൽപോറയിൽ വച്ച് വെടിവച്ച് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: