തിരുവനന്തപുരം: പാലക്കാട് കള്ളപ്പണ വിവാദത്തില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ചുമതലയുളള പാലക്കാട് കളക്ടറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനത്തിനെത്തിയ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളിലടക്കം നടന്ന പരിശോധനയെക്കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുമാണ് കളക്ടറോട് പ്രാഥമിക റിപ്പോര്‍ട്ട് തേടിയത്.
കള്ളപ്പണം കണ്ടെത്താനെന്ന പേരിൽ ബുധനാഴ്ച പുലർച്ചെ 12 മണിക്ക് ശേഷം പോലീസ് നടത്തിയ റെയ്ഡ് വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ. റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍നടപടി. കെപിഎം ഹോട്ടലില്‍ നേതാക്കളടക്കം താമസിച്ച 12 മുറികളില്‍ പോലീസ് സംഘം പരിശോധന നടത്തിയത്. മുറി പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നല്‍കിയാണ് പോലീസ് മടങ്ങിയത്. പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് പോലീസ് വിശദീകരിച്ചത്.
റെയ്ഡിൽ സിപി എമ്മിനെതിരെ പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സിപി എം പോലീസിനെ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്തുവെന്ന് വി. ഡി സതീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക