ചാവക്കാട്: ചാവക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ തിരുവത്ര അയോദ്ധ്യ നഗരില്‍ താമസിക്കുന്ന പീടികപറമ്പില്‍ വിശ്വംഭരന് മകന് സുവീഷ്(35)നെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്.ഇളങ്കോയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ ജില്ലയില്‍ നിന്നും 6 മാസ കാലയളവില്‍ നാടുകടത്തിയത്.
തൃശൂര്‍ ജില്ലയിലെ ചാവക്കാട്,പാവറട്ടി,വടക്കേക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിലും സുവീഷിന് എതിരെ കേസുണ്ട്.’അറിയപ്പെടുന്ന റൗഡി’ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് നടപടിയെടുത്തിട്ടുള്ളത്.ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ക്കെതിരെ തൃശ്ശൂര്‍ സിറ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.ഗുരുവായൂര്‍ സബ് ഡിവിഷനില്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ മാത്രമായി പതിനാലാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: