Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തിന്റെ ആതിഥ്യമറിഞ്ഞ് കശ്മീരി യുവജനങ്ങൾ; മേരാ യുവ ഭാരത്-കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു

Janmabhumi Online by Janmabhumi Online
Nov 7, 2024, 10:24 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കേരള സംഘാതൻ നവംബർ ഒന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ കേരള സദ്യ നുകർന്നാണ് യുവതി യുവാക്കൾ കാശ്മീരിലേക്ക് യാത്ര തിരിച്ചത്.

രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിൽ ഗവർണറും പങ്കു ചേർന്നു. യുവജനങ്ങൾക്ക് മെമെൻ്റോയും സമ്മാനങ്ങളും നൽകിയാണ് സംഘത്തെ ഗവർണർ യാത്രയാക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്ര കുമാർ ധോദാവത്ത്, നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ എം.അനിൽകുമാർ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. പാർവ്വതി എന്നിവരും സംബന്ധിച്ചു.

വൈകീട്ട് നടന്ന സമാപന സമ്മേളനം ആദായ നികുതി വകുപ്പ് കേരള പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ അസിത് സിങ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസർമാരായ പി.സന്ദീപ് കൃഷ്ണൻ, ശ്രീ ഡി.ഉണ്ണികൃഷ്ണൻ, ശ്രീ സി .സനൂപ്, ശ്രീമതി ബിൻസി എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും അനുഭവവേദ്യമാക്കുന്നതായിരുന്നു സാംസ്കാരിക വിനിമയ പരിപാടി.

കശ്മീരിലെ തനത് കലകളും അതിഥികൾ പങ്ക് വെച്ചു. 126 യുവജനങ്ങളാണ് ആറ് ദിവസത്തെ സന്ദർശനത്തിനായി തിരുവനന്തപുരത്തെത്തിയത്. നവംബർ ഒന്നിന് നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെൻ്ററിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ നടന്ന കശ്മീരി ഉല്പന്നങ്ങളുടെ പ്രദർശനം മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി, കാലിക്കറ്റ് സർവകലാശാല ഗാന്ധിയൻ ചെയർ വിസിറ്റിംഗ് പ്രൊഫസർ ഡോ. ആർ സുരേന്ദ്രൻ, ഡോ രഘു, ഡോ ഗോപകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

കശ്മീരി പ്രതിനിധികൾ കേരള നിയമസഭ, ദൂരദർശൻ കേന്ദ്രം, വിക്രം സാരാഭായ് സ്പേസ് സെൻ്റർ-തുമ്പ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ -ലക്ഷ്മീഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, മ്യൂസിയം, കോവളം ബീച്ച് എന്നിവിടങ്ങൾ സന്ദർശിച്ചു. സ്വച്ഛതാ ഹി സേവ, ഏക് പേട് മാ കെ നാം ക്യാംപയ്നുകളിലും യുവജനങ്ങൾ പങ്കാളികളായി. രാജ്യത്തിന്റെ മഹത്തായ പൈതൃകത്തെയും വൈവിധ്യമാർന്ന സംസ്‌കാരിക പാരമ്പര്യത്തെയും കുറിച്ച് അറിയാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ നേരിൽകണ്ട് പഠിക്കാനുമാണ് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ യൂത്ത് എക്സ്ചേഞ്ച് പരിപാടി സംഘടിപ്പിക്കുന്നത്.

Tags: Kashmir Youth Exchange Programmera yuva bharathkerala sadhyaGovernor Arif Mohammad Khan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ; തീരുമാനം ഭിന്നത കണക്കിലെടുത്ത്, പുതിയ ഗവർണർ ജനുവരി ഒന്നിനെത്തും

കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു.
News

സംസ്‌കൃതം ഭാരത സംസ്‌കാരത്തിന്റെ ചൈതന്യം: ഗവര്‍ണര്‍

Kerala

ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ പോലീസിന് വീഴ്ച; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി എസ്എഫ്ഐ പ്രവർത്തകർ

Kerala

കേരളയില്‍ സംസ്‌കൃത സെമിനാര്‍ ഇന്ന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും; എതിര്‍പ്പുമായി ഇടത് സിന്‍ഡിക്കേറ്റ്

Kerala

വൈസ് ചാൻസലർമാരുടെ നിയമനം അധികാരപരിധിയിൽ നിന്നുകൊണ്ട്; സംശയം ഉള്ളവർ ഹൈക്കോടതി വിധി വായിക്കട്ടെ: ഗവർണർ

പുതിയ വാര്‍ത്തകള്‍

അപകടത്തിൽ മുഖം വികൃതമായി , ഓർമ നഷ്ടപ്പെട്ടു : തിരുടാ തിരുടായിലെ നായികയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

വീട്ടിൽ തൂക്കുവിളക്ക് തെളിക്കാമോ?

കമ്മ്യൂണിസം എന്ന ഊളത്തരം പറഞ്ഞു എത്ര നാൾ നാട്ടുകാരെ പറ്റിക്കും ; മുതലാളിത്ത രാജ്യങ്ങൾ തുലഞ്ഞു പോയാൽ കമ്മ്യൂണിസം തള്ളുന്ന ഇവന്മാർ എവിടെ ചികിത്സിയ്‌ക്കും

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ക്ക് അറുപത്; സ്‌നേഹമതില്‍ തീര്‍ത്ത് കുട്ടികള്‍

വയോധികയുടെ വസ്തു തട്ടിപ്പ്: അണിയറയില്‍ വന്‍ സംഘമെന്നു സൂചന, ആധാരമെഴുത്തുകാരനിലേക്കും അന്വേഷണം

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

കടുക് എണ്ണയും ഉലുവയും മുടിയിൽ പുരട്ടുമ്പോൾ എന്ത് സംഭവിക്കും? എന്തൊക്കെ ഗുണങ്ങളാണെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും അറിയൂ

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies