കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ രണ്ടാം ദിവസം പിന്നിടുമ്പോളും പോയിന്റ് പട്ടികയില്‍ തിരുവനന്തപുരം മുന്നില്‍. ജലത്തില്‍ നടക്കുന്ന മത്സരങ്ങളിലെ(അക്വാറ്റിക്‌സ്) വന്‍ ആധിപത്യത്തിന്റെ ബലത്തിലാണ് തിരുവനന്തപുരം കുതിപ്പ് തുടരുന്നത്.
ഒന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിന് 853 പോയിന്റാണുള്ളത്. 353 പോയിന്റുകളും അക്വാറ്റിക്‌സില്‍ നിന്നാണ്. ആകെ പോയിന്റ് നേട്ടത്തില്‍ തൊട്ടടുത്ത കണ്ണൂരിനെക്കാള്‍ ഇരട്ടിയോളം പോയിന്റാണ് തിരുവനന്തപുരത്തിനുള്ളത്.
മേളയുടെ ആദ്യദിനം പൂര്‍ത്തിയാകുമ്പോള്‍ തിരുവനന്തപുരത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പാലക്കാട് ഇന്നലത്തെ മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നാലാം സ്ഥാനത്തേക്ക് ഇടിഞ്ഞു. 469 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് രണ്ടാമത്. 449 പോയിന്റ് നേടിക്കൊണ്ട് തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.
സ്‌കൂളുകളില്‍ 78 പോയിന്റുമായി തിരുവനന്തപുരം സെന്റ് ജോസ്ഫ്‌സ് എച്ച്എസ്എസ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അക്വാറ്റിക്‌സില്‍ തിരുവനന്തപുരത്തെ മാധവ വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുണ്ടത്തില്‍ ആണ് മുന്നില്‍. 89 പോയിന്റ് നേടി തൊട്ടടുത്ത എതിരാളിയെക്കാള്‍ ഇരട്ടി പോയിന്റിനാണ് മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: