India

മോദി വിരുദ്ധ ക്യാമ്പയിന്‍ പാകം ചെയ്യാന്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ചിരുന്ന യുഎസിലെ മണ്ണ് മാറി…ഡെമോക്രാറ്റുകള്‍ അടപടലം പൊളിഞ്ഞു

മോദി വിരുദ്ധ ക്യാമ്പയിനുകള്‍ പാചകം ചെയ്തെടുക്കാന്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ചിരുന്നു യുഎസിലെ മണ്ണിതാ മാറിയിരിക്കുന്നു. ഡെമോക്രാറ്റുകളുടെ നേതാവായ ജോ ബൈഡനും കമല ഹാരിസും വീണിരിക്കുന്നു. ഇനി ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരനും കുറെ എന്‍ജിഒകളും പാകം ചെയ്തെടുത്തിരുന്ന മോദി വിരുദ്ധക്യാമ്പയിനുകള്‍ക്ക് കരുത്തേകാന്‍ പഴയ യുഎസ് ഉണ്ടാകുമോ?

Published by

മോദി വിരുദ്ധ ക്യാമ്പയിനുകള്‍ പാചകം ചെയ്തെടുക്കാന്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ചിരുന്നു യുഎസിലെ മണ്ണിതാ മാറിയിരിക്കുന്നു. ഡെമോക്രാറ്റുകളുടെ നേതാവായ ജോ ബൈഡനും കമല ഹാരിസും വീണിരിക്കുന്നു. ഇനി ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരനും കുറെ എന്‍ജിഒകളും പാകം ചെയ്തെടുത്തിരുന്ന മോദി വിരുദ്ധക്യാമ്പയിനുകള്‍ക്ക് കരുത്തേകാന്‍ പഴയ യുഎസ് ഉണ്ടാകുമോ? ബുധനാഴ്ച ഡൊണാള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും വിജയത്തോടെ യുഎസിലെ എന്‍ജിഒകള്‍ക്കും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.

എന്തായാലും മോദിയ്‌ക്കുള്ള അനുഗ്രഹമായി ഡൊണാള്‍ഡ് ട്രംപിന്റെ വിജയം മാറുമെന്നാണ് കരുതപ്പെടുന്നത്. രാഹുല്‍ ഗാന്ധിയ്‌ക്ക് ഇനിയങ്ങോട്ട് കാര്യങ്ങള്‍ അത്ര ശുഭകരമാകില്ല. യുഎസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്നെ ട്രംപ് മോദിയെക്കുറിച്ച് പറ‍ഞ്ഞ ഈ വാക്കുകള്‍ ശ്രദ്ധേയമാണ്:”ആരോ ഇന്ത്യയെ ഭീഷണിപ്പെടുത്തിയപ്പോള്‍ രണ്ട് തവണ ഞാന്‍ മോദിയ്‌ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ എന്റെ സുഹൃത്തായ മോദി പ്രതികരിച്ചത് ‘ഞാന്‍ അത് കൈകാര്യം ചെയ്തോളാം’ എന്നാണ്. മോദി വളരെ നല്ല മനുഷ്യനാണ്. പക്ഷെ ആരെങ്കിലും ഇന്ത്യയെ ഭീഷണിപ്പെടുത്തുമ്പോള്‍ അദ്ദേഹം മാറും.”

ഏറ്റവുമൊടുവില്‍ ഖലിസ്ഥാനികളെ വെച്ചുള്ള അപകടകരമായ കളിക്കാണ് രാഹുല്‍ ഗാന്ധി മുതിര്‍ന്നിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വൈകാരികത ഏറെയുള്ള സമുദായമാണ് സിഖുകാര്‍ എന്നതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് മോദി ഇതിനെ കൈകാര്യം ചെയ്യുന്നത്. ജോ ബൈഡന്റെയും ഡമോക്രാറ്റുകളുടെയും ഭരണകാലത്ത് രാഹുല്‍ ഗാന്ധിയുടെ രഹസ്യ അജണ്ട കൃത്യമായി വര്‍ക്ക് ചെയ്തിരുന്നു. സിഖുകാര്‍ക്ക് ഗുരുദ്വാരകളില്‍ പ്രാര്‍ത്ഥിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ ഇല്ലെന്ന് അമേരിക്കയില്‍ പ്രസംഗിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ യുഎസും കാനഡയും ഖലിസ്ഥാന്‍ തീവ്രവാദികളെ സംരക്ഷിച്ചുകൊണ്ട് മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനും ശ്രമിച്ചിരുന്നു. പക്ഷെ ഇനി ട്രംപ് ഭരിയ്‌ക്കുന്ന യുഎസില്‍ കാര്യങ്ങള്‍ എങ്ങിനെപ്പോകുമെന്ന് കണ്ട് തന്നെ അറിയേണ്ടതുണ്ട്. എന്തായാലും ട്രംപിന്റെ വിജയം രാഹുല്‍ ഗാന്ധിയുടെ ക്യാമ്പില്‍ മ്ലാനത സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക