കൊച്ചി:സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ സഭയുടെ തീരുമാനങ്ങള്‍ അനുസരിക്കാത്ത വൈദികര്‍ക്കെതിരെ നടപടിക്ക് അനുമതി നല്കി വത്തിക്കാന്‍. വൈദികരെ പുറത്താക്കുന്നതടക്കം നടപടികളുമായി ആവശ്യമെങ്കില്‍ മുന്നോട്ടുപോകാമെന്ന് വത്തിക്കാന്‍ അറിയിച്ചു.
അപ്പസ്തോലിക് ന്യൂണ്‍യോയാണ് വത്തിക്കാന്‍ നിലപാട് അറിയിച്ചത്. സിറോ മലബാര്‍ സഭാ അധ്യക്ഷനാണ് കത്ത് നല്‍കിയിട്ടുളളത്. കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ നല്കിയ ഹര്‍ജി വത്തിക്കാന്‍ തള്ളി.
1999ലാണ് സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത്. കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. അതിന് വത്തിക്കാന്‍ 2021 ജൂലൈയിലാണ് അനുമതി നല്‍കിയത്.കുര്‍ബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവില്‍ ചങ്ങനാശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതിയാണ്.എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപത, തൃശൂര്‍, തലശേരി അതിരൂപതകളില്‍ ജനാഭിമുഖ കുര്‍ബനയാണ് നിലനില്‍ക്കുന്നത്. കുര്‍ബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അര്‍പ്പിക്കുന്ന രീതിയിലാണ് തര്‍ക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: