World

നിലവിളക്ക് കൊളുത്തി, ഹിന്ദുവിന്റെ ആരാധകനാണെന്ന് ഉറക്കെ പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്ക ഭരിക്കുമ്പോൾ..

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘നല്ലമിത്ര’മെന്നുവിശേഷിപ്പിച്ച ട്രംപ് അധികാരത്തിലെത്തിയാൽ ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തമാക്കാൻ ആഗ്രഹിക്കുന്നെന്നും കുറിച്ചു.

Published by

2024 ല്‍ അമേരിക്കയുടെ 47 ആം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ഡൊണാൾഡ് ട്രംപ് ഇന്ത്യക്കാരുടെയും ഹിന്ദുക്കളുടെയും മിത്രം. ഗംഭീരമായ നാല് വര്‍ഷമാണ് കടന്നുപോയതെന്നും നാല് കൊല്ലത്തിന് ശേഷം വീണ്ടും കാണാമെന്നും അന്ന് തോറ്റപ്പോൾ ട്രംപ് പറഞ്ഞിരുന്നു. ഇപ്പോൾ ചരിത്ര വിജയവുമായാണ് ട്രംപിന്റെ തിരിച്ചു വരവ്. ‘തീവ്ര ഇടതുപക്ഷത്തിന്റെ മതവിരുദ്ധ അജണ്ടയിൽ’ നിന്ന് അമേരിക്കൻ ഹിന്ദുക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത നേതാവാണ് ഡോണൾഡ് ട്രംപ്. ഇന്ത്യയിലെ ബുദ്ധിജീവികൾ പോലും നാവടക്കി ബംഗ്ലാദേശിലെ ന്യൂനപക്ഷ വിരുദ്ധ പീഡനങ്ങൾ കണ്ടിരുന്നപ്പോൾ അവർക്ക് വേണ്ടി ശബ്ദമുയർത്താനും ട്രംപ് തയ്യാറായി.

2016 ൽ ഇന്ത്യൻ-അമേരിക്കൻ ചാരിറ്റി പരിപാടിയിൽ പങ്കെടുക്കവേയാണ് ട്രംപ് ‘ ഞാൻ ഹിന്ദുവിന്റെ വലിയ ആരാധകനാണ്, ഇന്ത്യയുടെ വലിയ ആരാധകനാണ് ‘ – എന്ന് പ്രഖ്യാപിച്ചത്. നിലവിളക്ക് കൊളുത്തുന്ന ട്രംപിന്റെ ചിത്രങ്ങൾ അന്ന് അമേരിക്കയിലെ ഹിന്ദു സമൂഹം ഏറ്റെടുത്തു. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഹിന്ദുക്കൾക്കിടയിൽ അദ്ദേഹത്തിന് വലിയ പിന്തുണ നേടിക്കൊടുത്തു.

തീവ്ര ഇടത് പക്ഷത്തിൽ നിന്നും ഹിന്ദുക്കളെ സംരക്ഷിക്കുമെന്നും അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും ദീപാവലി സന്ദേശത്തിലാണ് ട്രംപ് ഉറപ്പുനൽകിയത് . പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘നല്ലമിത്ര’മെന്നുവിശേഷിപ്പിച്ച ട്രംപ് അധികാരത്തിലെത്തിയാൽ ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തമാക്കാൻ ആഗ്രഹിക്കുന്നെന്നും കുറിച്ചു. ‘ നരേന്ദ്രമോദിയുമായി തനിക്ക് നല്ല വ്യക്തിപരമായ ബന്ധമുണ്ട് , അദ്ദേഹം ഏറ്റവും നല്ല സുഹൃത്താണ് , ഇന്ത്യക്കായി ഭാവിയില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും‘ 2020 ൽ ഡൊണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

പ്രസിഡൻ്റ് ജോ ബൈഡനെയും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെയും വിമർശിച്ച ട്രംപ് ആഗോളതലത്തിലും അമേരിക്കയിലും അവർ ഹിന്ദുക്കളെ അവഗണിച്ചുവെന്നും പറഞ്ഞിരുന്നു . ഹിന്ദുവംശജർക്ക് അനുകൂലമായ ട്രംപിന്റെ വാദ്ഗാനത്തെ പ്രകീർത്തിച്ച് യു.എസിലെ ഹിന്ദുസമൂഹവും രംഗത്തെത്തിയിരുന്നു.

ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. എങ്കിലും തിരഞ്ഞെടുപ്പനന്തരം നടക്കുന്ന വോട്ടെണ്ണലിന്റെ ഫലം മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. നേരിയ ഭൂരിപക്ഷത്തിനാണ് വിജയമെങ്കില്‍ വീണ്ടും വോട്ടെണ്ണെണമെന്ന ആവശ്യമുയര്‍ന്നേക്കും. നിയമപ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുള്‍പ്പെടെ വിവിധ ആരോപണങ്ങളുന്നയിച്ച് തിരഞ്ഞെടുപ്പിനുമുന്‍പേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നൂറിലേറെ കേസുകൊടുത്തിട്ടുണ്ട്. നിര്‍ണായക സംസ്ഥാനങ്ങളിലൊന്നായ നെവാഡയില്‍ തപാല്‍വോട്ടു രേഖപ്പെടാന്‍ ശനിയാഴ്ചവരെ സമയമുണ്ടെന്നതിനാല്‍ അവിടത്തെ ഫലപ്രഖ്യാപനം വൈകും. നെവാഡയിലും ട്രംപിനാണ് മുന്‍തൂക്കം.

മറ്റു സംസ്ഥാനങ്ങളിലും ഇന്ത്യന്‍സമയം ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ആരംഭിച്ച വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ അഞ്ചരയോടെ അവസാനിച്ചു. പലയിടത്തും പോളിങ് റെക്കോഡിട്ടു.അരിസോണ, ജോര്‍ജിയ, നെവാഡ, മിഷിഗന്‍, നോര്‍ത്ത് കരോലൈന, വിസ്‌കോണ്‍സിന്‍, പെന്‍സില്‍വേനിയ എന്നീ സ്വിങ് സ്റ്റേറ്റുകളിലേക്കാണ് (ആര്‍ക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്തെ സംസ്ഥാനങ്ങള്‍) ലോകം ഉറ്റുനോക്കിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഏറെ ശ്രദ്ധ കേന്ദ്രീകരിച്ച ഇടങ്ങള്‍ കൂടിയാണ് ഈ സംസ്ഥാനങ്ങള്‍. ഇതെല്ലാം ട്രംപിനെ തുണച്ചു. ഇതാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്. മറ്റ് പരമ്പരാഗത മേഖലകള്‍ ഇരുവരും നിലനിര്‍ത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Donald Trump