ലക്നൗ: കുംഭമേളയിൽ ഹലാൽ ഭക്ഷണം വേണ്ടെന്ന് അഖാര പരിഷത്തിന്റെ ആവശ്യത്തെ പിന്തുണച്ച് ഉത്തർപ്രദേശിലെ സാമൂഹ്യ പ്രവർത്തകനും, മുസ്ലീം നേതാക്കളിലൊരാളുമായ എം എ ഖാൻ .
‘ ഇത് സനാതനികളുടെ വലിയ മേളയാണ്. ആരും ദർശനത്തിന് വന്നാലും കുഴപ്പമില്ല. വരാനിരിക്കുന്ന മഹാകുംഭത്തിൽ നിന്ന് മുസ്ലീങ്ങൾ അകലം പാലിക്കണം . നമ്മുടെ ഹജ്ജ് സൗദി അറേബ്യയിൽ നടക്കുമ്പോൾ മക്കയിലേക്കും മദീനയിലേക്കും അമുസ്‌ലിംകൾ വരാറില്ലല്ലോ, ഭക്തരെ സ്വാഗതം ചെയ്യണമെങ്കിൽ പോലും അവരെ മേളസ്ഥലത്ത് നിന്ന് മാറി നിന്നും ആകാം . സന്ന്യാസിമാരുടെ ഈ ചിന്ത വളരെ നല്ലതാണ് . ഈ ആവശ്യം തികച്ചും ന്യായമാണ് .
അത്തരമൊരു സാഹചര്യത്തിൽ, ഈ കാര്യം മനസ്സിലാക്കുകയും മുസ്ലീങ്ങൾ ഈ മഹാ കുംഭത്തിൽ നിന്ന് വിട്ടുനിൽക്കുകയും വേണം.‘ എം എ ഖാൻ പറഞ്ഞു.
ജ്യൂസിൽ മൂത്രം കലർത്തുകയും ഭക്ഷണത്തിൽ തുപ്പുകയുമൊക്കെ ചെയ്യുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തിരുന്നു . തുടർന്നാണ് സന്യാസിമാരടക്കം ഈ തീരുമാനവുമായി രംഗത്തെത്തിയത് . നേരത്തെ കടകൾക്ക് മുന്നിൽ പേരുകൾ പ്രദർശിപ്പിക്കണമെന്ന ആവശ്യം മുസ്ലീം കടയുടമകൾ എതിർത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: