കോട്ടയം: ജീവനക്കാരുടെ മക്കള്‍ക്കായി തനത് ഫണ്ടില്‍ നിന്ന് തുക ചെലവിട്ട് ജാപ്പനീസ് ഭാഷ പഠിപ്പിച്ച കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തുക തിരിച്ചുപിടിക്കാന്‍ ഓഡിറ്റ് നിര്‍ദ്ദേശം. മലയാള ഭാഷയുടെ പ്രോത്സാഹനത്തിന് വേണ്ടി സ്ഥാപിച്ച ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ജപ്പാന് ഭാഷയ്ക്ക് വേണ്ടി പണം ചെലവിട്ടത്. ഓണ്‍ലൈനില്‍ ഇത്തരമൊരു കോഴ്സ് നടത്തുകയും പരീക്ഷ നടത്താതെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു എന്നതും മറ്റൊരു തിരിമറി. അംഗീകാരം ഇല്ലാതെ ഇത്തരമൊരു കോഴ്സ് നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് പണം ഈടാക്കണമെന്നാണ് നിര്‍ദ്ദേശം. ജീവനക്കാരുടെ മക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് വേണ്ടിയാണ് ക്ലാസ് നടത്തിയത് 1.73 ലക്ഷം രൂപ ചെലവായതായാണ് കണക്ക്.തനത് ഫണ്ടില്‍ നിന്ന് ചെലവിട്ടത് 10000 രൂപയോളമാണ്.സംസ്ഥാന സര്‍ക്കാരിന്റെ നൂറുദ്ദീന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ജപ്പാന് ഭാഷാ പഠന കോഴ്സ് നടത്തിയതെന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: