കോഴിക്കോട്: ജന്‍മഭൂമി പത്രത്തിന്റെ പിറവിയിലേക്ക് വഴി തെളിയിച്ചത് മാതൃഭൂമി പത്രം ചെയ്ത കൊടിയ ചതിയാണെന്ന് മുന്‍് പത്രാധിപര്‍ കെ.വി.എസ് ഹരിദാസ്. തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനുള്ള ജനസംഘത്തിന്റെ സാധ്യതയെ അട്ടിമറിക്കാന്‍ മാതൃഭൂമി ചെയ്തത് ഇന്ത്യന്‍ മാധ്യമചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയായിരുന്നുവെന്നും ‘ജന്മഭൂമി’ സുവര്‍ണ്ണ ജയന്തിയോടനുബന്ധിച്ചു നടന്ന മാധ്യമ സെമിനാറില്‍ ഹരിദാസ് പറഞ്ഞു.
1960 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനസംഘം കോഴിക്കോടും ഗുരുവായൂരിലും ആയിരുന്നു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ഗുരൂവായൂരില്‍ ജനസംഘം അധ്യക്ഷന്‍ ടി എന്‍ ഭരതന്‍ സ്ഥാനാര്‍ത്ഥി. കെ രാമന്‍പിള്ള ഉള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചു. പരസ്യ പ്രചാരണം തീര്‍ന്നതിന്റെ പിറ്റേന്ന് മാതൃഭൂമിയില്‍ ജനസംഘം സ്ഥാനാര്‍ത്ഥി പിന്മാറി എന്ന വാര്‍ത്ത വന്നു. തികച്ചും തെറ്റായ വാര്‍ത്ത ബോധപൂര്‍വം നല്‍കിയതാണ്.
വാര്‍ത്ത തെറ്റാണെന്ന കാര്യം ജനങ്ങളില്‍ എത്തിക്കാന്‍ ജനസംഘത്തിന് മറ്റ് മാര്‍ഗ്ഗം ഇല്ലായിരുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ചയാണ് സ്വന്തമായി പത്രം ആരംഭിക്കാനുള്ള തീരുമാനത്തിലെത്തിയത്. ഹരിദാസ് പറഞ്ഞു.മാതൃഭൂമി അന്നു നടത്തിയ വഞ്ചന പലരൂപത്തില്‍ ഇന്നും മലയാള മാധ്യമങ്ങള്‍ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഭരണകാലത്ത് കൈയ്യില്‍ നിന്ന് പണം മുടക്കാതെ ഭക്ഷണം കഴിക്കാമെന്ന അവസ്ഥ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. വിദേശ പര്യടനത്തിന് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഒപ്പം പോകുന്ന ത് നരേന്ദ്ര മോദിയുടെ വരവോടെ ഇല്ലാതായി. ഇതാണ് മാധ്യമങ്ങളുടെ മോദി വിരോധത്തിന് കാരണം. ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ദേശവിരുദ്ധ മനസോടെയാണ് മാധ്യമങ്ങള്‍ പെരുമാറുന്നതെന്നും കെ വി എസ് പറഞ്ഞു.
മുനമ്പത്ത് വഖഫ് സ്ഥലമില്ലെന്ന് രേഖകള്‍ ഉണ്ടായിരിക്കെയാണ് 600 കുടുംബങ്ങള്‍ വഴിയാധാരമാകുന്നത്. ഇക്കാര്യങ്ങള്‍ മലയാളമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല.
അപകടം പിടിച്ച മാധ്യമപ്രവര്‍ത്തനമാണ് ഇന്ന് നടക്കുന്നത്. ഈ അവസ്ഥ മറുവാനുള്ള സാധ്യതയും കുറവാണ്. സത്യത്തെ വാര്‍ത്തയാക്കുക. മറുവശം കൂടി മനസിലാക്കി എഴുതുക, സത്യമെന്ന് ബോധ്യമല്ലാത്ത ഒന്നും എഴുതരുത് തുടങ്ങി മൂന്നു കാര്യങ്ങളാണ് ജേര്‍ണലിസം ആദ്യം പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് മറുവശം അന്വേഷിക്കാനോ അറിയാനോ പോലും സമയമില്ല. ഹരിദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: