Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ; ശത്രുവിനു നേര്‍ക്ക് ആയുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് കിം ജോംങ് ഉന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 12:02 pm IST
in World

സോൾ: യുഎന്‍ ഉപരോധങ്ങള്‍ ലംഘിച്ച് ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഉത്തരകൊറിയ രണ്ടാമതും മിസൈൽ വിക്ഷേപണം നടത്തിയത്. ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്ത് നിന്ന് ദക്ഷിണ കൊറിയയുടെ കിഴക്കന്‍ കടലിലേക്കാണ് മിസൈല്‍ തൊടുത്തുവിട്ടത്. ടോക്കിയോയും വിക്ഷേപണം സ്ഥിരീകരിച്ചു.

യുഎന്‍ രക്ഷാസമിതി പ്രമേയങ്ങളുടെ നഗ്‌നമായ ലംഘനമാണു പരീക്ഷണമെന്ന് യുഎസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസവും ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. ദൂരപരിധി ഏറ്റവും കൂടിയ മിസൈലാണ് തൊടുത്തുവിട്ടത്. കുത്തനെ മേലോട്ടു വിട്ട മിസൈല്‍ 86 മിനിറ്റുകൊണ്ട് 7,000 കിലോമീറ്റര്‍ ഉയരത്തിലെത്തി. ചരിച്ചുവിട്ടാല്‍ ഈ മിസൈലിന് ഇതിന്റെ പലമടങ്ങ് ദൂരം സഞ്ചരിക്കാനാകും. ശത്രുവിനു നേര്‍ക്ക് ആയുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നു വ്യക്തമാക്കുന്നതാണു പരീക്ഷണമെന്ന് വിക്ഷേപണത്തിന് പിന്നാലെ ഉത്തരകൊറിയന്‍ നേതാവ് കിം ജോംങ് ഉന്‍ പറഞ്ഞു.

വ്യാഴാഴ്ച ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി വിളിച്ചു ചേർത്ത യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ ആണവായുധ പദ്ധതിക്ക് ഞങ്ങൾ വേഗം കൂട്ടുന്നുവെന്നാണ് യുഎന്നിലെ ഉത്തരകൊറിയയുടെ അംബാസിഡറായ കിം സോങ് നിലപാട് അ റിയിച്ചത്.

നേരത്തെ ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി യു.എസും യുക്രെയ്നും രംഗത്തെത്തിയിരുന്നു. റഷ്യയുടെ കുർസ്ക് മേഖലയിൽ 8,000 സൈനികരെ വിന്യസിച്ചതിലാണ് നടപടി. റഷ്യൻ സൈന്യത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് ഉത്തരകൊറിയ സൈനികരെ ഇറക്കിയത്. ഇതിലാണ് യു.എസിന്റെ മുന്നറിയിപ്പ്.

അതേസമയം ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണത്തിന് മറുപടിയായി കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ, ജപ്പാൻ, അമേരിക്ക എന്നിവർ സംയുക്ത വ്യോമാഭ്യാസം നടത്തിയിരുന്നു. യുഎസിന്റെ ബി 1ബി ബോംബർ, ദക്ഷിണ കൊറിയയുടെ എഫ് 15കെ, കെഎഫ് 16 യുദ്ധവിമാനങ്ങൾ, ജപ്പാന്റെ എഫ് 2 ജെറ്റുകൾ എന്നിവ വ്യോമാഭ്യാസ പ്രകടനങ്ങളുടെ ഭാഗമായി. സംയുക്ത വ്യോമാഭ്യാസം ശത്രുവിന്റെ ആക്രമണ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നതെന്നായിരുന്നു കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിന്റെ പ്രതികരണം.

Tags: North Koreaballistic missilesUS elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതെങ്കിലും ശത്രു പ്രത്യക്ഷപ്പെട്ടാൽ ഇതെടുത്തങ്ങ് കാച്ചിയേക്ക് ! കിം ജോങ് ഉന്നിന് ആധുനിക ഓട്ടോമാറ്റിക് റൈഫിൾ സമ്മാനിച്ച് അലക്സാണ്ടർ ലുകാഷെങ്കോ

World

ഡീഗോ ഗാർസിയ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ; യുഎസ്, യുകെ നിയന്ത്രണത്തിലുള്ള താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു

World

ട്രംപിന്റെ അടുത്ത ഇര താനാണെന്നറിഞ്ഞ കിം ജോങ് ഉന്‍ ഒരു മുഴം നീട്ടിയെറിയുന്നു; മൊജ്താബ ഖമേനിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു, മൂന്നാം ലോകയുദ്ധമാകുമോ?

വടക്കന്‍ കൊറിയയുടെ പ്രസിഡന്‍റ് കിംഗ് ജോങ്ങ് ഉന്നിന്‍റെ സഹോദരി (ഇടത്ത്) കിം ജോങ്ങ് ഉന്നും മകള്‍ കിം ജോ ആയും (വലത്ത്)
World

തന്നേക്കാള്‍ ജനപ്രീതി നേടിയപ്പോള്‍ സഹോദരിയെ വധിച്ചുവോ? ഇപ്പോള്‍ 13 കാരിയായ മകളെ പിന്‍ഗാമിയാക്കാന്‍ കിം ജോങ് ഉന്‍

വടക്കന്‍ കൊറിയ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ആണവമിസൈല്‍ അയയ്ക്കാന്‍ ശേഷിയുള്ള 8700 ടണ്‍ ഭാരമുള്ള മുങ്ങിക്കപ്പല്‍ (വലത്ത്) വടക്കന്‍ കൊറിയ പരീക്ഷിച്ച 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ക്രൂയിസ് മിസൈല്‍ (ഇടത്ത്) വടക്കന്‍ കൊറിയയുടെ നേതാവ് കി ജോങ് ഉന്‍ (ഇടത്ത് മുകളില്‍)
World

വടക്കന്‍ കൊറിയയുടെ കിം ജോങ് ഉന്‍ യുഎസിന് ഭീഷണി;യുഎസില്‍ ചെന്ന് വീഴുന്ന ക്രൂയിസ് മിസൈല്‍ ; ആണവായുധം തൊടുക്കും മുങ്ങിക്കപ്പല്‍

പുതിയ വാര്‍ത്തകള്‍

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.