Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി സുവര്‍ണജയന്തി: സര്‍ഗാത്മകതയിലെ മാറ്റങ്ങള്‍ വിലയിരുത്തി സാഹിത്യ സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 10:17 am IST
in Kerala
ജന്മഭൂമി സാഹിത്യ സെമിനാര്‍ ഉദ്ഘാടനം ചെയ്ത പ്രസിദ്ധ നീരൂപകന്‍ ആഷാ മേനോന് ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി ഉപഹാരം സമ്മാനിക്കുന്നു. സാഹിത്യ നീരൂപകരായ കെ.എം. നരേന്ദ്രന്‍, ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, ഡോ.പി. ശിവപ്രസാദ് സമീപം.

ജന്മഭൂമി സാഹിത്യ സെമിനാര്‍ ഉദ്ഘാടനം ചെയ്ത പ്രസിദ്ധ നീരൂപകന്‍ ആഷാ മേനോന് ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി ഉപഹാരം സമ്മാനിക്കുന്നു. സാഹിത്യ നീരൂപകരായ കെ.എം. നരേന്ദ്രന്‍, ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, ഡോ.പി. ശിവപ്രസാദ് സമീപം.

കോഴിക്കോട്: ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങളുടെ ഭാഗായി കോഴിക്കോട് ട്രേഡ് സെന്ററില്‍ നടന്ന സാഹിത്യ സെമിനാര്‍ പുതിയകാലം ഭാഷയിലും സാഹിത്യത്തിലും എന്തെന്തു മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് വിലയിരുത്തി. സാമൂഹ്യജീവിതത്തിലും ടെക്നോളജിയിലും രാഷ്‌ട്രീയത്തിലുമെല്ലാം ഉടലെടുക്കുന്ന മാറ്റങ്ങള്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുമെന്ന നിരീക്ഷണത്തോട് ചേര്‍ന്നുനിന്നുകൊണ്ടാണ് ‘സാഹിത്യത്തിലെ മാറുന്ന പ്രവണതകള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിച്ചവരെല്ലാം സംസാരിച്ചത്.

രണ്ടാം ലോക മഹായുദ്ധത്തില്‍ അണുബോംബ് ആക്രമണത്തിനിരയാവുകയും ലോകത്തിലെ ഏറ്റവുമധികം ദുരവസ്ഥകളിലൂടെ കടന്നുപോകുകയും ചെയ്ത ജപ്പാനിലാണ് സാഹിത്യത്തില്‍ ഏറെ മാറ്റങ്ങളുണ്ടായതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത പ്രമുഖ നിരൂപകന്‍ ആഷാ മേനോന്‍ പറഞ്ഞു. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ക്രിയാത്മക ഉപകരണം ഭാഷയാണെന്നും ഭാഷയ്‌ക്കൊപ്പമാണ് സാഹിത്യത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാഷാസിദ്ധി പോലും യന്ത്രങ്ങളിലൂടെ നേടിയെടുക്കാന്‍ സാധിക്കുന്ന പുതിയ കാലത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യ സര്‍ഗാത്മക മേഖലയിലേക്കുകൂടി കടന്നുവരാന്‍ പോകുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച പ്രശസ്ത നിരൂപകനും ആകാശവാണി മുന്‍ ഡയറക്ടറുമായ കെ.എം. നരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

മനുഷ്യനെ അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ ഡിജിറ്റല്‍ യുഗത്തിലെ സര്‍ഗാത്മക പ്രവര്‍ത്തനത്തിലുണ്ടാകാന്‍ പോകുകയാണ്. പ്രതിഭാശാലികളായ എഴുത്തുകാരിലൂടെ അപൂര്‍വ്വമായി ലഭിച്ചുകൊണ്ടിരുന്ന മികച്ച കഥകളുടെയും നോവലുകളുടെയും സ്ഥാനത്ത് അതേ നിലവാരമുള്ള ആയിരക്കണക്കിന് രചനകള്‍ പുതിയ സാങ്കേതികവിദ്യയിലൂടെ നിമിഷാര്‍ദ്ധംകൊണ്ട് സൃഷ്ടിക്കപ്പെടുകയും എഴുത്തുകാരന്‍ ഇല്ലാതാവുന്ന കാലം വന്നുകൂടായ്‌കയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഖ്യാനങ്ങളിലൂടെ സമൂഹത്തെ നിയന്ത്രിക്കുന്ന തരത്തില്‍ സാഹിത്യ മേഖലയില്‍ ഗൂഢാലോചന നടക്കുന്ന കാലമാണിതെന്ന് നിരൂപകനും ദല്‍ഹി സര്‍വകലാശാലാ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.പി. ശിവപ്രസാദ് പറഞ്ഞു. സവര്‍ണന്‍-അവര്‍ണന്‍, ഉള്ളവന്‍-ഇല്ലാത്തവന്‍, സ്ത്രീ- പുരുഷന്‍ തുടങ്ങിയ ദ്വന്ദ്വങ്ങളിലൂടെ ആഖ്യാനങ്ങള്‍ സൃഷ്ടിച്ചവര്‍ ഇപ്പോള്‍ ന്യൂനപക്ഷം- ഭൂരിപക്ഷം എന്ന പുതിയ ദ്വന്ദ്വത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ്. ന്യൂനപക്ഷം എല്ലാ നന്മകളുടെയും ഭൂരിപക്ഷം എല്ലാ തിന്മകളുടെയും പക്ഷമാണെന്ന് വ്യാഖ്യാനിക്കുകയാണ് ഇവര്‍. ദ്വന്ദ്വങ്ങളിലൂടെയുള്ള ഇത്തരം ആഖ്യാനനിര്‍മ്മിതകള്‍ക്ക് പിന്നിലെ ചതിയെ കുറിച്ച് നാം ബോധവാന്‍മാരാകണമെന്ന് ശിവപ്രസാദ് പറഞ്ഞു.

സാഹിത്യത്തെ വിലപ്പെട്ടതായി കാണുകയും എഴുത്തുകാരെ ആദരിക്കുകയും ചെയ്തിരുന്ന കാലം റദ്ദുചെയ്യപ്പെട്ടിരിക്കുകയാണെന്ന് എഴുത്തുകാരനും തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷനും സാമൂതിരി ഗുരുവായൂരപ്പന്‍ കോളെജ് മലയാള ഗവേഷണ വിഭാഗം അദ്ധ്യക്ഷനുമായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നമ്മുടെയെല്ലാം സ്വകാര്യത നിരീക്ഷിക്കപ്പെടുകയാണെന്ന ഗൂഢാലോചനാസിദ്ധാന്തം സാഹിത്യ രചനകളില്‍ ബോധപൂര്‍വ്വം സന്നിവേശിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ നടന്ന സെമിനാറിന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വാഗതവും തപസ്യ സംസ്ഥാന സമിതിയംഗം ഗോപി കൂടല്ലൂര്‍ നന്ദിയും പറഞ്ഞു.

Tags: Janmabhumi@50Janmabhoomi Suvarna JayantiLiterary seminar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.