കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. ശ്രീകുമാര്‍ മേനോൻ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജുവിന്റെ പരാതി. ‘ഒടിയന്‍’ എന്ന സിനിമയ്‌ക്ക് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.
ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോന് പങ്കുണ്ടെന്നാരോപിച്ച് മഞ്ജു നൽകിയ പരാതിയിൽ തൃശൂർ പൊലീസാണ് കേസേടുത്തത്. പരാതി അടിസ്ഥാന രഹിതമാണന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകുമാർ മേനോൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ നാലു വർഷമായിട്ടും മഞ്ജു സത്യവാങ്ങ്മൂലം നൽകിയില്ല. ഇത് കണക്കിലെടുത്താണ് കോടതി കേസ് റദ്ദാക്കിയത്.
അന്നത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് മഞ്ജു വാര്യർ നേരിട്ട് നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ഒപ്പമുള്ളവരെ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നു. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ട്. സൈബർ ആക്രമണത്തിൽ ശ്രീകുമാറിന്റെ സുഹൃത്തിനും പങ്കുണ്ടെന്നും താരം പരാതിയിൽ ആരോപിച്ചിരുന്നു.
വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യര്‍ക്ക് കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് അവസരമൊരുക്കിയത് ശ്രീകുമാര്‍ മേനോനായിരുന്നു. മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: