Kerala

നിലയ്‌ക്കല്‍-പമ്പ സൗജന്യ ബസ് സര്‍വീസിന് വിഎച്ച്പിക്ക് അനുമതിയില്ല,സുപ്രീം കോടതി നടപടി കെഎസ്ആര്‍ടിസിയും പിണറായി സര്‍ക്കാരും എതിര്‍ത്തതിനാല്‍

Published by

ന്യൂദല്‍ഹി:മണ്ഡല മകരവിളക്ക് കാലത്ത് നിലയ്‌ക്കല്‍ നിന്ന് പമ്പയിലേക്ക് സൗജന്യ ബസ് സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം കെഎസ്ആര്‍ടിസിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അനുവദിക്കാതെ സുപ്രീം കോടതി.നിലയ്‌ക്കല്‍ – പമ്പ റൂട്ട് ദേശസാല്‍കൃതം ആണെന്ന കെഎസ്ആര്‍ടിസിയുടെ വാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.

ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ തങ്ങള്‍ക്ക് മാത്രമേ അധികാരം ഉള്ളൂവെന്നാണ് കെഎസ്ആര്‍ടിസി വാദമുയര്‍ത്തിയത്.ശബരിമല തീര്‍ഥാടകാരില്‍ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് കാട്ടി കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ സത്യവാംഗ്മൂലം നല്‍കി.

നിലയ്‌ക്കല്‍ മുതല്‍ പമ്പ വരെ ബസ് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്കാണ് അധികാരമെന്ന് സംസ്ഥാന സര്‍ക്കാരും നിലപാടെടുത്തു. തീര്‍ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ ബസുകള്‍ വാടകയ്‌ക്ക് എടുത്ത് സൗജന്യ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന വിഎച്ച്പിയുടെ ഹര്‍ജി തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക