ലക്നൗ : വ്യോമസേനയുടെ മിഗ്– 29 യുദ്ധവിമാനം യു.പിയിലെ ആഗ്രയില്‍ തകര്‍ന്നുവീണു. നിലത്ത് വീണ ഉടൻ വിമാനത്തിന് തീപിടിച്ചു. വിമാനം തകർന്ന് വീഴും മുൻപ് പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ സുരക്ഷിതരായി പുറത്തെത്തി . അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു .വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ ഉണ്ടായിരുന്നോ എന്ന കാര്യമാകും പ്രധാനമായും അന്വേഷിക്കുക.
പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം പരിശീലനത്തിനായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത് . ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് അപകടമുണ്ടായത് .അപകടവിവരം ലഭിച്ചതിനെ തുടർന്ന് ആഗ്ര കൻ്റോൺമെൻ്റിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുന്നുണ്ട്. തീപിടുത്തത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു. മിഗ്-29 യുദ്ധവിമാനങ്ങൾ 1987 ലാണ് ഇന്ത്യൻ സൈന്യത്തിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയത് .
അതേസമയം വിമാനം ജനവാസമേഖലയിൽ വീഴാതിരുന്നത് ആശ്വാസകരമായ കാര്യമാണെന്ന് അധികൃതർ പറഞ്ഞു.ഈ വർഷം സെപ്റ്റംബറിൽ മിഗ്-29 യുദ്ധവിമാനം രാജസ്ഥാനിലെ ബാർമറിൽ തകർന്നുവീണിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: