തൃശൂര്‍: ഒറ്റത്തന്ത പ്രയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കാന്‍ പര്യാപ്തമായ രേഖകളില്ലെന്ന് പൊലീസ്. കേസെടുക്കാന്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരന് ഇതുവരെ സാധിച്ചില്ലെന്ന് ചേലക്കര പൊലീസ് വെളിപ്പെടുത്തി.
രേഖകളോ പ്രസംഗത്തിന്റെ പകര്‍പ്പോ ഹാജരാക്കിയാല്‍ നിയമപദേശത്തിന് ശേഷം തുടര്‍നടപടി ആലോചിക്കുമെന്ന്് പൊലീസ് അറിയിച്ചു.കോണ്‍ഗ്രസ് മാധ്യമ പാനലിസ്റ്റായ അഡ്വ. അനൂപ് ആണ് ചേലക്കര പൊലീസിന് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം അനൂപിനെ ചേലക്കര പോലീസ് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടും സിപിഎം പരാതി നല്‍കാത്തതിനാലാണ് താന്‍ പരാതി നല്‍കിയതെന്നായിരുന്നു അനൂപിന്റെ വിശദീകരണം.
അതേസമയം താന്‍ ആരുടെയും അച്ഛനെ വിളിച്ചിട്ടില്ലെന്നും ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സിനിമയിലെ ഡയലോഗ് പറയുകയായിരുന്നും സുരേഷ് ഗോപി വിശദീകരിച്ചിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി കേസ് നല്‍കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: