Kerala

സർക്കാരിൻ്റേത് പരിഹാസ്യമായ നിലപാട്; സുരേഷ് ഗോപിയുടെ രോമത്തിൽ പോലും തൊടാൻ പോലും പിണറായി സർക്കാരിന് കഴിയില്ല: കെ.സുരേന്ദ്രൻ

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഏതെങ്കിലും ബിജെപി നേതാക്കളുടെ പേര് വലിച്ചിഴയ്‌ക്കുന്നത് ദുരുദ്ദേശത്തോടെ മാത്രമാണ്. ശോഭ സുരേന്ദ്രന്റെ പേര് പറഞ്ഞ് രണ്ടാഴ്ച കാലം കുളം കലക്കിയവരാണ് ഇവിടെയുള്ളത്. അവർക്ക് നല്ല നിരാശയുണ്ടായിരിക്കും. ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടാക്കാനാണ് അവരുടെ ശ്രമം.

Published by

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന പ്രവർത്തനങ്ങളെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനുള്ള നീക്കം സർക്കാരിന്റെ ആശയപാപ്പരത്തവും ഭീരുത്വവുമാണ് കാണിക്കുന്നത്. പിണറായി വിജയൻ സർക്കാർ ആയിരം തവണ ശ്രമിച്ചാലും സുരേഷ് ഗോപിയുടെ രോമത്തിൽ പോലും തൊടാൻ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പൂരം കലക്കി അവിടെ അക്രമം ഉണ്ടാക്കാൻ ശ്രമിച്ചവരെ കാണാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് വിലക്കുണ്ടോ എന്നും ശക സുരേന്ദ്രൻ ചോദിച്ചു. അവിടേക്ക് പോവാൻ വി.എസ് സുനിൽ കുമാറിനും ടി.എൻ പ്രതാപനും കഴിഞ്ഞില്ലെന്നാണ് അവർ പറഞ്ഞത്. അവർക്ക് സാധിക്കാത്തത് സുരേഷ് ഗോപിക്ക് സാധിച്ചു. സർക്കാരിന്റേത് വളരെ പരിഹാസ്യമായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദീപ് വാര്യർ ബിജെപി വിടുന്നുവെന്ന പ്രചരണങ്ങളോടും കെ സുരേന്ദ്രൻ പ്രതികരിച്ചു. സന്ദീപ വാര്യർ എന്നല്ല, ആരും ബിജെപിയിൽ നിന്നും പിണങ്ങി പോവില്ല. തങ്ങൾ ഒറ്റക്കെട്ടായി ആണ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോവുന്നത്. ഇത് മനപ്പായസം വച്ച് കുടിക്കുന്നവർക്ക് പഞ്ചസാര കൂടുമെന്നല്ലാതെ, മറ്റ് ഗുണങ്ങളൊന്നുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയുടെ ശക്തി അറിഞ്ഞ, ഇടതു-വലത് പാർട്ടികൾക്ക് നല്ല നിരാശയുണ്ട്. അവർ നിരാശപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഞങ്ങൾ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഏതെങ്കിലും ബിജെപി നേതാക്കളുടെ പേര് വലിച്ചിഴയ്‌ക്കുന്നത് ദുരുദ്ദേശത്തോടെ മാത്രമാണ്. ശോഭ സുരേന്ദ്രന്റെ പേര് പറഞ്ഞ് രണ്ടാഴ്ച കാലം കുളം കലക്കിയവരാണ് ഇവിടെയുള്ളത്. അവർക്ക് നല്ല നിരാശയുണ്ടായിരിക്കും. ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടാക്കാനാണ് അവരുടെ ശ്രമം.

പരസ്പരം തമ്മിലടിച്ച് ചോര കുടിക്കാനുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെ നീക്കം വച്ചുപൊറുപ്പിക്കാനാകില്ല. സതീഷിന്റെ വെളിപ്പെടുത്തലിൽ ശോഭ സുരേന്ദ്രന് പങ്കുണ്ടെന്ന് മാദ്ധ്യമങ്ങളും രാഷ്‌ട്രീയക്കാരും ഒറ്റക്കെട്ടായി വന്ന് പറഞ്ഞാലും ഒരു തരിമ്പ് പോലും വിശ്വസിക്കില്ല. എന്റെ ഒരു സഹപ്രവർത്തകയ്‌ക്കെതിരെ വരുന്ന ആരോപണങ്ങൾ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by