മുംബയ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി.മുംബയ് സിറ്റി രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചിരുന്നു. പിന്നീട് മത്സരം കൈവിട്ടുപോയി.
നിക്കോളാസ് കരേലിസ് നേടിയ ഇരട്ട ഗോളുകളാണ് മുംബയ്ക്ക് ജയമൊരുക്കിയത്. നതാന്‍ അഷര്‍ റോഡ്രിഗസ്, ലാലിയന്‍സ്വാല ചാംഗ്തെ എന്നിവരാണ് മുംബയുടെ മറ്റ് ഗോളുകള്‍ നേടിയത്. കേരള ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമിനെസ്, ക്വാമെ പെപ്ര എന്നിവരാണ് ഗോള്‍ നേടിയത്. 72ാം മിനിറ്റില്‍ പെപ്ര ചുവപ്പ് കാര്‍ഡുമായി പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
ഒമ്പതാം മിനിറ്റില്‍ ചാംഗ്തെയുടെ അസിസ്റ്റില്‍ നിക്കോസ് കരേലിസ വലചലിപ്പിച്ചതോടെ മുംബയ് മുന്നിലെത്തി. ആദ്യ പകുതിയില്‍ തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങള്‍ വിജയിച്ചില്ല. രണ്ടാം പകുതിയില്‍ ഗോള്‍മഴയായിരുന്നു.
53ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നിക്കോസ് കരേലിസ് വലയിലെത്തിച്ചു. പിന്നാലെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെ 57ാം മിനിറ്റില്‍ ജീസസ് ജിമെനെസാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. 72ാം മിനിറ്റില്‍ പെപ്രയുടെ ഗോളില്‍ സമനില പിടിച്ചു. എന്നാല്‍ ജഴ്സി ഊരി പെപ്ര ഗോള്‍ ആഘോഷിച്ചതോടെ ബ്ലാസ്റ്റേഴ്സ് സംഘം 10 പേരായി ചുരുങ്ങി.
75ാം മിനിറ്റില്‍ നഥാന്‍ ആഷര്‍ റോഡ്രിഗ്സി് നേടിയ ഗോളില്‍ മുംബയ് വീണ്ടും മുന്നിലെത്തി. 90ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലാലിയന്‍സുവാല ചാംഗ്തെ ഗോളാക്കിയതോടെ 4-2 ന് മത്സരം മുംബയ് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: