Kerala

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിലെ അക്ഷരത്തെറ്റുകളില്‍ അന്വേഷണം

മുഖ്യമന്ത്രയുടെ പോലസ്' എന്നാണ് വിതരണം ചെയ്ത മെഡലില്‍ ആലേഖനം ചെയ്തിരുന്നത്

Published by

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിലെ പിഴവുകളെ കുറിച്ച് അന്വേഷണം. പൊലീസ് ആസ്ഥാനത്തെ ഡിഐജി സതീഷ് ബിനോയാണ് അന്വേഷണം നടത്തുന്നത്.

തിരുവനന്തപുരത്തെ ഭഗവതി ഏജന്‍സിയാണ് മെഡലുകള്‍ നിര്‍മ്മിച്ചത്.നവംബര്‍ ഒന്നിന് വിശിഷ്ട സേവനത്തിനു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ മെഡലുകളിലാണ് ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയത്.

‘മുഖ്യമന്ത്രയുടെ പോലസ്’ എന്നാണ് വിതരണം ചെയ്ത മെഡലില്‍ ആലേഖനം ചെയ്തിരുന്നത്. മെഡല്‍ കിട്ടിയ പകുതിയോളം പേര്‍ക്കും അക്ഷരതെറ്റുകള്‍ ഉളള മെഡലുകള്‍ ആയിരുന്നു ലഭിച്ചത്.

ഒക്ടോബര്‍ 23നായിരുന്നു മെഡല്‍ നിര്‍മ്മിക്കാന്‍ ഏജന്‍സിക്ക് ഓര്‍ഡര്‍ നല്‍കിയത്. ഒക്ടോബര്‍ 29 നാണ് ഭഗവതി ഏജന്‍സി മെഡലുകള്‍ കൈമാറിയത്. എന്നാല്‍ ഈ മെഡലുകള്‍ കൃത്യമായി പരിശോധിക്കാതെ വിതരണം ചെയ്യുകയായിരുന്നു.

സംഭവത്തില്‍ ഇടപെട്ട പൊലീസ് മേധാവി അക്ഷരത്തെറ്റ് വന്ന മെഡലുകള്‍ ഉടന്‍ തിരികെ വാങ്ങി പകരം മെഡലുകള്‍ നല്‍കാന്‍ ടെന്‍ഡര്‍ എടുത്ത സ്ഥാപനത്തിന് നിര്‍ദേശം നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക