കോഴിക്കോട്: ദേശിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മലയാള മാധ്യമങ്ങള്‍ മടികാണിക്കുന്നതായി കുമ്മനം രാജശേഖരന്. പ്രചാരണം കൂട്ടലും മത്സരബുദ്ധിയും പത്രങ്ങളെ ബാധിച്ചിരിക്കുന്നു.
നാടും ജനങ്ങളും എങ്ങനെ ആയാലും വേണ്ടില്ല റേറ്റിംഗ് കൂട്ടണം എന്നതുമാത്രമാണ് ലക്ഷ്യം. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.
കാശ്മീരിനെ ഭാരതത്തോട് ചേര്‍ത്തു നിര്‍ത്തുന്നതില്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നു ചിന്തിക്കണം. കഴിഞ്ഞ തവണ അവിടെ ഒമര്‍ അബ്ദുളള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് സംസ്ഥാനത്തിന്റെ ഭരണഘടനയെ സാക്ഷി നിര്‍ത്തിയാണ്. ഇത്തവണ രാജ്യത്തിന്റെ ഭരണഘടനയേയും. ഈ മാറ്റം ഇവിടെ ഒരു മാധ്യമവും ചര്‍ച്ച ചെയ്തില്ല. ദേശീയ വിഷയം എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല. അവിടെയാണ് ജന്മഭൂമി കടന്നു വരുന്നത്.
പത്രധര്മ്മത്തിന് അര്‍ത്ഥമുണ്ടെന്ന് പുറംലോകത്തോട് ജന്മഭൂമി വിളിച്ചു പറഞ്ഞു. സത്യസന്ധമായി ആത്മാര്‍ത്ഥതയോടെ പത്രപ്രവര്‍ത്തനം നടത്തുന്ന പത്രധര്‍മ്മത്തിനു സംരക്ഷകരായ ആളുകള്‍ ജന്മഭൂമിയിലുണ്ട്. ജന്മഭൂമിയുടെ ഇന്നോളമുള്ള പ്രവര്‍ത്തനം ആരുടെയെങ്കിലും ഔദാര്യം കൊണ്ടായിരുന്നില്ല- കുമ്മനം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: