India

കാവി വേഷം ധരിച്ച് ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ ഭിക്ഷാടനം ; മുസ്ലീം യുവാക്കളെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

Published by

ലക്നൗ : ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ ഭിക്ഷാടനം നടത്തിയ മൂന്ന് മുസ്ലീം യുവാക്കളെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ. സൊഹ്‌റാബ് ഖാൻ, ഷഹ്‌സാദ് ഖാൻ, നിയാദ് ഖാൻ എന്നിവരാണ് പിടിയിലായത് . മൂവരും ഉത്തർപ്രദേശിലെ മൗ ജില്ലയിലെ ദോഹ്രിഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരാണ്

ഉത്തർപ്രദേശിലെ ഗാസിപൂർ ഖാസിമാബാദ് സുഖാൻ മാർക്കറ്റിൽ കാവി വസ്ത്രവും ധരിച്ച് ഭിക്ഷാടനം നടത്തുകയായിരുന്നു ഇവർ . ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ മൂന്ന് യുവാക്കളെയും പിന്തുടരാൻ തുടങ്ങി. ഇതോടെ ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു .

തുടർന്ന് ചെറുതായി കൈകാര്യം ചെയ്ത ശേഷം പോലീസിന് കൈമാറി .തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പണം സമ്പാദിക്കണമെന്ന ആഗ്രഹത്തിലാണ് ഈ വേഷം കെട്ടിയതെന്നും ഇവർ പറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by