ന്യൂദൽഹി: ബിജെപിയുടെ ജമ്മു കശ്മീർ ഘടകം അധ്യക്ഷനായി സത് ശർമയെ പാർട്ടി നേതൃത്വം ഞായറാഴ്ച നിയമിച്ചു. കാലാവധി അവസാനിച്ച രവീന്ദർ റെയ്നയെ മാറ്റിയാണ് ശർമയെ നിയമിച്ചത്. സത് ശർമ്മ നേരത്തെയും നേതൃത്വം വഹിച്ചിട്ടുണ്ട്. കൂടാതെ പരിചയസമ്പന്നനായ ഒരു സംഘടനാ വ്യക്തിയുമാണെന്ന് നേതൃത്വം അറിയിച്ചു.
അതേ സമയം കാലാവധി കഴിഞ്ഞ റെയ്നയെ ദേശീയ എക്സിക്യൂട്ടീവിൽ അംഗമാക്കിയതായി പാർട്ടി അറിയിച്ചു. 2018 മുതൽ അധ്യക്ഷനായിരുന്ന റെയ്നയുടെ കാലാവധി കഴിഞ്ഞെന്ന് പാർട്ടി വ്യക്തമാക്കി.
അതേ സമയം വരും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതൽ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് പുതിയ അധ്യക്ഷന്മാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: