ന്യൂദല്‍ഹി: കുടിവെള്ളം എന്ന പേരില്‍ ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ നല്‍കുന്നത് കറുത്തവെള്ളമാണെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാള്‍. ദല്‍ഹിയിലെ ദ്വാരകയില്‍ നിന്നും ശേഖരിച്ച മലിനീകരണം കൊണ്ട് കറുപ്പ് നിറമായ കുടിവെള്ളം മുഖ്യമന്ത്രി അതീഷിയുടെ വീടിന് മുന്പില് ഒഴിച്ചാണ് സ്വാതി മാലിവാള്‍ പ്രതിഷേധിച്ചത്. ഇതോടെ ശുദ്ധമായ കുടിവെള്ളം നല്കുന്നു എന്ന ആം ആദ്മിയുടെ അവകാശവാദം തകര്‍ന്നു.
#WATCH | Delhi | AAP Rajya Sabha MP Swati Maliwal says, "The people of Sagarpur, Dwarka had called me and the situation there is very bad… I went to a house and black water was being supplied there. I filled that black water in a bottle and I brought that water here, at the… https://t.co/FN3JgtYUXn pic.twitter.com/2twrYzVlO8
— ANI (@ANI) November 2, 2024
“ഇത്രയും മലിനികരിക്കപ്പെട്ട കറുത്തവെള്ളമാണ് കുടിവെള്ളമായി ആം ആദ്മി ജനങ്ങള്‍ക്ക് നല്‍കുന്നത്.”- സ്വാതിമാലിവാള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. ദല്‍ഹി ദ്വാരകയിലെ സാഗര്‍പൂരിലെ ഒരു വീട്ടില്‍ നിന്നും തന്നെ വിളിച്ചെന്നും അവിടെച്ചെന്ന് പരിശോധിച്ചപ്പോഴാണ് കറുത്ത വെള്ളം കിട്ടിയതെന്നും സ്വാതി മാലിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ക്ക് കുടിവെള്ളമായി നല്‍കുന്നതാണ് ഈ വെള്ളമെന്നും സ്വാതി മാലിവാള്‍ വിശദീകരിച്ചു.
“015 മുതല്‍ കേള്‍ക്കുന്നതാണ്. അടുത്തവര്‍ഷം നല്ല വെള്ളം തരും എന്ന വാഗ്ദാനം. ഇതുവരെയായിട്ടും അവര്‍ക്ക് അതിന് കഴിഞ്ഞില്ല. ഞാനീ കൊണ്ടുവന്ന കറുത്തവെള്ളം. അവര്‍ക്ക് ഒരു നാണവുമില്ല. ആരെങ്കിലും ഈ വെള്ളം കുടിക്കുമോ?”- സ്വാതി മാലിവാള്‍ ചോദിച്ചു.
അടുത്ത 15 ദിവസത്തിനുള്ളില്‍ ശുദ്ധമായ കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ഒരു ടാങ്കര്‍ മുഴുവന്‍ കറുത്തവെള്ളവുമായി എത്തുമെന്നും സ്വാതി മാലിവാള്‍ മുഖ്യമന്ത്രി അതീഷിയെ വെല്ലുവിളിച്ചു. ഞാനീ കറുത്തവെള്ളം ഇവിടെ ഉപേക്ഷിക്കുകയാണ്. അതീഷി ഈ വെള്ളത്തില്‍ കുളിക്കട്ടെയെന്നും സ്വാതി മാലിവാള്‍ പറഞ്ഞു.
ആം ആദ്മിയുടെ എംപി ആണെങ്കിലും അരവിന്ദ് കെജ്രിവാള് ജയിലില്‍ ആയിരുന്നപ്പോള്‍ കെജ്രിവാളിന്റെ വലംകൈയായ വൈഭവ് കുമാര്‍ സ്വാതി മാലിവാളിനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആം ആദ്മിയുമായി പോരാട്ടത്തിലാണ് സ്വാതി മാലിവാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: