ന്യൂദല്‍ഹി: ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ പി. നാരായണന് ഡോ. മംഗളം സ്വാമിനാഥന് ഫൗണ്ടേഷന് ജേണലിസം അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. നവം. 28ന് ന്യൂദല്‍ഹി എന്‍ഡിഎംസി കണ്വന്ഷന് സെന്ററിലെ ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
രണ്ടര പതിറ്റാണ്ടിലധികമായി ജന്മഭൂമിയില് എഴുതുന്ന സംഘപഥത്തിലൂടെ എന്ന പ്രശസ്തമായ പ്രതിവാര പംക്തി അടക്കം നിരവധി ലേഖനങ്ങളും പുസ്തകങ്ങളും പി. നാരായണന് രചിച്ചിട്ടുണ്ട്. മലയാള മാധ്യമ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പ്രതിവാര പംക്തികളിലൊന്നാണ് സംഘപഥത്തിലൂടെ. ദീര്‍ഘകാലം ജന്മഭൂമി പത്രാധിപരായിരുന്ന പി. നാരായണന്. 2000ല്‍ വിരമിച്ചു.
മലയാള മനോരമ സ്പെഷല്‍ കറസ്പോണ്ടന്റ് ജീജോ ജോണ്‍ പുത്തേഴത്ത് (ജേണലിസം), മുന്‍ കേന്ദ്ര മന്ത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മേനക ഗാന്ധി (സാമൂഹ്യ മേഖലയിലെ മികവിന് നല്കുന്ന ദത്തോപന്ത് ഠേംഗ്ഡിജി സേവാ സമ്മാന്‍), ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്കാ ബാവാ, ജി. രാജമോഹന്‍ (ചെയര്മാന്, സരസ്വതി വിദ്യാലയം), പി. ഹരീഷ് കുമാര്‍ (നിവേദിത തൊഴില്‍ പരിശീലന സേവാ കേന്ദ്രം, കോഴിക്കോട്), ഉമേന്ദ്ര ദത്ത്, (മികച്ച സയന്‍സ് റിപ്പോര്‍ട്ടിങ്), ഭരതനാട്യം നര്‍ത്തകനായ സത്യനാരായണ റാവു (കലാ സാംസ്കാരിക മേഖലയിലെ മികവ്), യുകെയിലെ സംരംഭകന് നസീര്‍ വി. കോയക്കുട്ടി, ദുബായിയിലെ സംരംഭകന് അജിത് നായര്‍ (മികച്ച സംരംഭകര്‍) എന്നിവരും പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായതായി ഫൗണ്ടേഷന് ചെയര്മാന് ഡോ. ആര്. ബാലശങ്കര്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: