പത്തനംതിട്ട: മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമലയില്‍ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യു മുഖേന 10,000 പേര്‍ക്ക് ദര്‍ശനം നടത്താന്‍ അനുമതി ലഭിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. എരുമേലി, പമ്പ, വണ്ടിപ്പെരിയാര്‍ ഇടത്താവളങ്ങളില്‍ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. മൂന്നിടങ്ങളിലായി 13 കൗണ്ടറുകളാണ് ഉണ്ടായിരിക്കുക. പമ്പയില്‍ അഞ്ചും എരുമേലിയിലും വണ്ടിപ്പെരിയാറും മൂന്നുവീതം കൗണ്ടറുകള്‍ ഉണ്ടായിരിക്കും.
എന്നാല്‍ സ്പോട്ട് ബുക്കിംഗ് വഴി ലഭിക്കുന്ന പാസില്‍ ബാര്‍കോഡ് സംവിധാനം ഉണ്ടാകും. പരിശോധന പോയിന്റുകളില്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ഭക്തരുടെ വിവരങ്ങള്‍ ലഭിക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. അതിനായി തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും കരുതണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക