പാലക്കാട്: മീറ്റര്‍ റീഡര്‍ നടക്കുമ്പോള്‍ മാത്രം അംഗീകൃത മീറ്ററും അല്ലാത്ത ദിവസങ്ങളില്‍ രേഖയില്‍ ഇല്ലാത്ത മീറ്ററും ഉപയോഗിച്ച് കണക്കില്‍ പെടാത്ത വിധം ജലം ഉപയോഗിച്ച മരുത റോഡ് കാളിപ്പാറയിലെ ഉപഭോക്താവില്‍ നിന്ന് 25000 രൂപ പിഴയും വാട്ടര്‍ ചാര്‍ജ്ജായി 76916 രൂപയും ഈടാക്കി.
പ്ലംബിങ് സാങ്കേതികവിദ്യ അറിയാവുന്ന ഉപഭോക്താവ് 2016 മുതല്‍ ജലമോഷണം നടത്തുകയായിരുന്നു. കണക്ഷന്‍ ടാഗ് ചെയ്യാന്‍ എത്തിയ മീറ്റര്‍ റീഡര്‍ രേഖയില്‍ ഇല്ലാത്ത മീറ്ററാണ് ലൈനില്‍ കണ്ടെത്തിയത്. വാട്ടര്‍ അതോറിറ്റിയുടെ ബില്ലിങ് സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്തപ്പെട്ട നമ്പര്‍ ഉള്ള മീറ്റര്‍ അഴിച്ചുമാറ്റി വീട്ടിനകത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും ഇയാള്‍ അനധികൃത മീറ്റര്‍ അഴിച്ചുമാറ്റി ശരിയായ മീറ്റര്‍ വാട്ടര്‍ ലൈനില്‍ സ്ഥാപിച്ചിരുന്നു. കുറ്റം തൊണ്ടി സഹിതം തെളിഞ്ഞതോടെ ഉപഭോക്താവ് പിഴയ്‌ക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക